പച്ചപ്പ് നിറഞ്ഞ് അതിശയിപ്പിക്കുന്ന കാഴ്ചകളുമായി മരുഭൂമി; കേരളത്തെ വെല്ലും സൗഉദിയിലെ പച്ചപ്പ്
ഗൾഫ് രാജ്യങ്ങൾ എന്ന് പറയുമ്പോൾ മരുഭൂമി എന്നാണല്ലോ നാം എല്ലാം പറയാറ്. എന്നാൽ ഈ മരുഭൂമി പച്ച പുതച്ചാലോ?. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മരുഭൂമി എന്നാണ് സൗഉദി അറേബ്യയെ കുറിച്ച് നാം എല്ലാവരും കണ്ടുവച്ചിരിക്കുന്ന ചിത്രം. എന്നാൽ കണ്ണിനു കുളിർമയേകുന്ന സൗന്ദര്യ കാഴ്ചകളാണ് സൗഉദി അറേബ്യയിൽ ഉടനീളം ഇപ്പോൾ. ഇത്തരം മനോഹര കാഴ്ചകൾ സോഷ്യൽ മീഡിയ നിറയാറുണ്ട്. മക്കയിലെ മലനിരകൾ പച്ച പുതച്ചതിന്റെ വീഡിയോകളും അടുത്തിടെയായി സോഷ്യൽ മീഡിയയിൽ തരംഗമായി.
വരണ്ടുണങ്ങിയ മലനിരകളിൽ ചെറു സസ്യങ്ങളും പൂക്കളും മുളച്ചുപൊങ്ങിയ കാഴ്ച അതിമനോഹരമാണ്. ലോകം മുഴുവൻ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റമാണ് സൗദിയും പച്ച പുതക്കാൻ കാരണം. സൗഉദിയിൽ പച്ചപ്പിന്റെ വിത്ത് പാകിയത് അപ്രതീക്ഷിതമായി ഉണ്ടായ മഴയാണ്. നാഷണല്‍ സെന്‍റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ആന്‍ഡ് കോമാറ്റിങ് ഡെസേര്‍ട്ടിഫിക്കേഷന്‍ അറിയിച്ചതനുസരിച്ച് 2023 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മക്ക മേഖലയിലെ സസ്യജാലങ്ങളില്‍ 600 ശതമാനം വര്‍ധനവുണ്ടായി. 3,529.4 ചതുരശ്ര കിലോമീറ്ററായിരുന്നു ഓഗസ്റ്റില്‍ മക്ക മേഖലയിലെ പച്ചപ്പുള്ള പ്രദേശങ്ങള്‍.
മഴയുടെ തോത് ക്രമാതീതമായി ഉയര്‍ന്നു. 2023 അവസാനത്തോടെ ഇത് 26,256 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നതായി റിമോട്ട് സെൻസിംഗ് ഡാറ്റയുടെ വിശകലനത്തിൽ വ്യക്തമാക്കുന്നു. സമാന്തരമായ പർവതപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും പച്ചപ്പ് പടർന്നു പിടിച്ചു. തായിഫ്, അൽ-ലെയ്ത്ത്, അൽ-ജമൂം, അൽ-കാമിൽ, ഖുലൈസ് എന്നിവടങ്ങളിലും മഴ വ്യാപിച്ചു.
മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്രസ് പോകുന്ന വഴിയിലെ മലനിരകളിലാണ് പച്ചപ്പ് വ്യാപകമായത്. കടുക് പോലുള്ള ചെടികളും പുല്ലുകളും മലനിരകളെ പച്ച പുതപ്പിച്ചിരിക്കുകയാണ്. പച്ചപ്പിനിടെ കാണുന്ന ചെറു പൂക്കളെല്ലാം ചേര്‍ന്ന് നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലുള്ള അനുഭവിക്കാറുള്ള സൗഉദിയില്‍ മുന്‍വര്‍ഷങ്ങളെക്കാൾ മഴയും അടുത്തിടെയായി ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ സൗദിയിലെത്തുന്ന ആളുകൾക്കെല്ലാം അപ്രതീക്ഷിത ദൃശ്യഭംഗി സമ്മാനിക്കുകയാണ് ഇവിടം.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ
FOLLOW US ON GOOGLE NEWS