കാലാവസ്ഥാവ്യതിയാന അനുരൂപീകരണ മിഷൻ സ്ഥാപിക്കും; 9 പുതിയ തസ്തികകൾ

കേരള കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷൻ സ്ഥാപിക്കുന്നതിനും പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനുമായി സാങ്കേതിക വിദഗ്ദ്ധരുടെ 9 തസ്തികകൾ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ചീഫ് റെസിലിയൻസ് ഓഫീസർ, ക്ലൈമറ്റ് ചെയ്ഞ്ച് അസസ്സ്മെന്‍റ് സ്പെഷ്യലിസ്റ്റ്, കാർബൺ ഓഡിറ്റിംഗ് ഓഫീസർ, കാർബൺ ക്യാപ്ചർ ആൻഡ് യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ്, കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ, സയന്‍സ് കണ്ടന്‍റ് റൈറ്റര്‍, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍, മള്‍ട്ടി ടാസ്കിംഗ് ഓഫീസര്‍, അക്കൗണ്ടന്‍റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും

സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനക്കും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി  അഗ്രി പാർക്കുകളും  ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പ്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്‍റെ  കാർഷിക ഉത്പ്പന്നങ്ങളുടെ ഗുണമേന്മകൾ പ്രചാരത്തിലാകുന്ന തരത്തിൽ പൊതു ബ്രാന്‍ഡിങ്ങും കമ്പനിയുടെ ലക്ഷ്യമാണ്.

കൊച്ചിൻ ഇന്‍റര്‍നാഷണൽ എയർപോർട്ട് ലിമിറ്റഡ് കമ്പനി മാതൃകയിൽ സംസ്ഥാന സർക്കാരിന്‍റെ 33 ശതമാനം ഓഹരി വിഹിതവും കർഷകരുടെ 24 ശതമാനം ഓഹരി വിഹിതവും, കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25 ശതമാനം ഓഹരി വിഹിതവും ഉൾപ്പെടും.

കൃഷി വകുപ്പ് മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിന്‍റെ പ്രതിനിധി, കേരള അ​ഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരുമാകും.

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടില്‍ തുക കൈമാറും.

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment