അഫ്ഗാൻ ഭൂകമ്പം മരണം 812 ആയി

അഫ്ഗാൻ ഭൂകമ്പം മരണം 812 ആയി

കിഴക്കൻ അഫ്ഗാനിസ്‌ഥാനിലെ പർവതമേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 812 ആയി. 2800 പേർക്കു പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ
ഒട്ടേറെപ്പേരെ കാണാതായി. ഇവർക്കുള്ള തെരച്ചിൽ വരും ദിവസങ്ങളിലും തുടരും.

ജലാലാബാദ് നഗരത്തിനു സമീപം കുനാർ പ്രവിശ്യയിൽ ഞായറാഴ്ച‌ രാത്രി 11.47 നായിരുന്നു ദുരന്തം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജലാലാബാദിനു 8 കിലോമി റ്റർ വടക്കുകിഴക്കാണ്. തീവ്രത 6 റിപ്പോർട്ട് ചെയ്യപ്പെട്ടു. ശക്തി കുറഞ്ഞ നിരവധി തുടർ ചലനങ്ങളുമുണ്ടായി.

ഹിന്ദുകുഷ് പർവതമേഖലയിൽ പാക്ക് അതിർത്തിയോടു ചേർന്ന കുനാർ, നൻഗർഹർ മേഖലയിൽ ഭൂചലനം പതിവാണ്.

പാകിസ്ഥാനിലും ഇന്ത്യയിലും ചില പ്രദേശങ്ങളിലും ഭൂചലനത്തിൻ്റെ ആഘാതം അനുഭവപ്പെട്ടു. ജലാലാബാദ് പ്രവിശ്യകളിലെ ഒട്ടേറെ ഗ്രാമങ്ങൾ തകർന്നടിഞ്ഞു.

ദുരന്തത്തിൽ അഗാധദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതാശ്വാസ പ്ര വർത്തനങ്ങളിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്‌തു.

കാബൂളിലെ ഇന്ത്യൻ എംബസി 15 ടൺ ഭക്ഷ്യവസ്‌തു ക്കളും 1000 ടെൻ്റുകളും ദുരന്ത മേഖലയിൽ എത്തിക്കുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.

2023 ഒക്ടബോർ ഏഴിന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പ ത്തിൽ അഫ്‌ഗാനിസ്ഥാനിൽ 1500 പേർ കൊല്ലപ്പെട്ടിരുന്നു.

Metbeat News

for local weather click Here

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020