ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ ന്യൂനമര്‍ദം രൂപപ്പെട്ടു
ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് മധ്യ മേഖലയില്‍ ആണ് ന്യൂനമര്‍ദമുള്ളത്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് വടക്കന്‍ ആന്ധ്രാപ്രദേശിനും തെക്കന്‍ ഒഡിഷക്കും സമീപമാണ് നിലവില്‍ ന്യൂനമര്‍ദമുള്ളത്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെട്ട് ശക്തികൂടിയ ന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ മഴ ലഭിക്കും. കേരളം, തമിഴ്നാട്, ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെലങ്കാനയിലും തീരദേശ ആന്ധ്രാപ്രദേശിലും റെഡ് അലര്‍ട്ടും നല്കി.
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: Monsoon depression forms in Bay of Bengal
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.