തുർക്കിയിൽ 6.1 തീവ്രതയുള്ള ഭൂചലനം : 1 മരണം, 16 കെട്ടിടങ്ങൾ തകർന്നു
വടക്കു പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിലെ Balikesir ൽ ഞായറാഴ്ച രാത്രിയുണ്ടായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഭൂചലനം മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും ബാധിച്ചു. ഒരാൾ മരിച്ചു. 29 പേർക്ക് പരുക്കുണ്ട്. 16 കെട്ടിടങ്ങൾ തകർന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.
തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) യാണ് ഭൂചലനത്തിന് 6.1 തീവ്രത്രയുണ്ടെന്ന് അറിയിച്ചത്.
ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി തദ്ദേശവാസികൾ പറഞ്ഞു.

അതേസമയം, ഭൂചലനത്തെത്തുടർന്ന് ബാലികേസിർ പ്രവിശ്യയിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 81 കാരനാണ് ഭൂചലനത്തെ തുടർന്ന് മരിച്ചത്. German Research Centre for Geosciences (GFZ) ൻ്റെ റിപ്പോർട്ട് പ്രകാരം 11 കി.മി താഴത്തെയിലാണ് ഭൂചലനം ഉണ്ടായത്. 6.19 ആണ് തീവ്രത.
രാത്രി 7:53 നാണ് ഭൂചലനം ഉണ്ടായത്. ഏതാനും മിനുട്ടുകൾക്ക് ശേഷം 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി. ദുരന്ത നിവാരണ ഉദ്യോഗസ്ഥരും പൊലീസും ഉടൻ തന്നെ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.
2023 ഫെബ്രുവരിയിൽ തെക്കുപടിഞ്ഞാറൻ പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ 53,000 പേർ കൊല്ലപ്പെടുകയും പുരാതന നഗരമായ അന്ത്യോക്യ തകർക്കപ്പെടുകയും ചെയ്തിരുന്നു.
ജൂലൈ ആദ്യം ഇതേ മേഖലയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
English Summary : One killed in 6.1 magnitude earthquake in northwestern Turkey