ചൈനയില്‍ പ്രളയം: 41 നദികള്‍ കരകവിഞ്ഞു, 4 മരണം

ചൈനയില്‍ പ്രളയം: 41 നദികള്‍ കരകവിഞ്ഞു, 4 മരണം

വടക്കന്‍ ചൈനയില്‍ ശക്തമായ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നുണ്ടായ പ്രളയത്തില്‍ നാലു പേര്‍ മരിച്ചെന്ന് ചൈനീസ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു. 11 പ്രവിശ്യകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ചൈനയിലെ ഹെബി പ്രവിശ്യയിലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള പ്രളയത്തിലാണ് നാലു പേര്‍ മരിച്ചത്. എട്ടു പേരെ കാണാതായിട്ടുണ്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഷെങ്‌ഡെ സിറ്റി കനത്ത മഴയില്‍ പ്രളയത്തിലാണ്. 4,400 പേരെ അധികൃതര്‍ മാറ്റിപാര്‍പ്പിച്ചു. ബെയ്ജിങ്ങിലെ മിയൂന്‍ പ്രദേശത്തും വെള്ളം കയറി. തിങ്കളാഴ്ചയാണ് വടക്കന്‍ ചൈനയില്‍ വന്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രളയത്തെ നേരിടാന്‍ അടിയന്തര ധനസഹായമായി 50 ദശലക്ഷം യുവാന്‍ ഹെബെയ് പ്രവിശ്യക്ക് അനുവദിച്ചതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ 41 നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് Ministry of Water Resources പ്രളയ മുന്നറിയിപ്പ് നല്‍കിയെന്ന് ചൈനീസ് ദേശീയ ടെലിവിഷന്‍ സി.സി.ടി.വി റിപ്പോര്‍ട്ടു ചെയ്തു. തിങ്കളാഴ്ച ബെയ്ജിങ്ങിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയുണ്ടായി. വടക്കന്‍ ജില്ലകളില്‍ ഇതിനകം 10,464 പേരെ മാറ്റിപാര്‍പ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

മിയൂന്‍ ഡാമില്‍ നീരൊഴുക്ക് റെക്കോര്‍ഡ് നിലയിലെത്തി. 6,550 ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഒഴുകിയെത്തുന്നത്. മിയൂന് സമീപമുള്ള 4,400 ഗ്രാമീണരെയും മാറ്റിപാര്‍പ്പിച്ചു. 10,000 ത്തിലധികം പേര്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വടക്കന്‍ ചൈനയില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്.

Metbeat News

English Summary : China faces severe flooding as 41 rivers breach their banks, resulting in 4 fatalities. Discover the impact and ongoing developments of this crisis

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020