വിഫ ചുഴലിക്കാറ്റ് നാശം വിതച്ച് വിയറ്റ്‌നാമും ഫിലിപ്പൈന്‍സും, കേരളത്തില്‍ വീണ്ടും മഴ

വിഫ ചുഴലിക്കാറ്റ് നാശം വിതച്ച് വിയറ്റ്‌നാമും ഫിലിപ്പൈന്‍സും, കേരളത്തില്‍ വീണ്ടും മഴ

കേരളത്തില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴക്ക് കാരണമായ ചൈനാ കടലിലെ വിഫ ചുഴലിക്കാറ്റ് കരകയറിയ ശേഷവും പ്രളയവും ദുരിതവും തുടരുന്നു. വടക്കന്‍ വിയറ്റ്‌നാമില്‍ കഴിഞ്ഞ ദിവസമാണ് കരകയറിയത്. ഇതുവരെ അഞ്ചു പേര്‍ വിയറ്റ്‌നാമില്‍ മരിച്ചതായാണ് കണക്ക്. ഇന്നലെ രാവിലെ പ്രാദേശി സമയം 10 ഓടെ 102 കി.മി വേഗത്തിലാണ് വിഫ കരകയറിയത്. കനത്ത മഴ നല്‍കി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണ് വിഫ.

തിങ്കളാഴ്ചയോടെ തീവ്രചുഴലിക്കാറ്റില്‍ നിന്ന് വിഫ ശക്തി കുറഞ്ഞിരുന്നു. നിലവില്‍ കരയ്ക്കു മുകളില്‍ സാധാരണ ചുഴലിക്കാറ്റായി ബംഗാള്‍ ഉള്‍ക്കടല്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്. കരയ്ക്കു മുകളില്‍വച്ച് വിഫ ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി മാറുമെങ്കിലും വിഫയുടെ ശേഷിപ്പുകള്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി കേരളത്തില്‍ വീണ്ടും ശക്തമായ മഴക്ക് കാരണമാകുന്ന സിസ്റ്റമായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

വിയ്റ്റ്‌നാമില്‍ കരകയറിയ വിഫ അതിതീവ്ര ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സില്‍ ആയിരങ്ങളെ മാറ്റിപാര്‍പ്പിച്ചു. വടക്കന്‍ വിയറ്റ്‌നാമില്‍

കിഴക്കന്‍ ഹാനോയ്ക്കു സമീപം വിയറ്റ്‌നാമിലെ ഹങ് യന്‍ പ്രവിശ്യയില്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങി. ഈ പ്രദേശം പ്രളയത്തിലാണ്. രക്ഷാദൗത്യത്തിന് മൂന്നര ലക്ഷം സൈനികര്‍ തയാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. 50 സെ.മി മഴ വരെ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. വടക്കന്‍ വിയറ്റ്‌നാമില്‍ വിമാനത്താവളങ്ങ്ള്‍ അടച്ചു. Hai Phong , Quang Ninh പ്രവിശ്യകളിലെ തുറമുഖങ്ങളും അടച്ചിരുന്നു.

വിയറ്റ്‌നാമില്‍ ഒന്നര ലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു. 20,000 ഫ്‌ളോട്ടിങ് മത്സ്യകൃഷിയും പ്രളയത്തില്‍ മുങ്ങി. ശക്തമായ കാറ്റും മഴയും ജനജീവിതത്തെ ബാധിച്ചു. മരങ്ങള്‍ കടപുഴകി. വീടുകള്‍ തകര്‍ന്നു. ഫിലിപ്പൈന്‍സില്‍ 80,000 പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി. ഫിലിപ്പൈന്‍സിലും കനത്തമഴയില്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി.

10 പ്രവിശ്യകളില്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

English Summary : Explore the aftermath of the typhoon wreaking havoc in Vietnam and the Philippines, as Kerala faces another wave of heavy rainfall. Stay informed with us.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020