അജ്മീറിൽ പ്രളയം, ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി (video), ഇന്നുമുതൽ മഴ കുറയും
രാജസ്ഥാനില്‍ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടം. അജ്മീറില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികളെയും രക്ഷപ്പെടുത്തി. 15 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. , Bundi, Pushkar, Sawai Madhopur, Pali നഗരങ്ങളിൽ വെള്ളക്കെട്ട് ഉണ്ട്. Ana Sagar Lake കരകവിഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസമായി രാജസ്ഥാനില്‍ ശക്തമായ മഴ തുടരുകയാണ്. അജ്മീറില്‍ പെയ്ത കനത്ത മഴയില്‍ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും റോഡിലൂടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടായി. ഖ്വാജ ഗരീബ് നവാസ് ദര്‍ഗയ്ക്ക് സമീപം ശക്തമായ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകനെ സാഹസികമായി രക്ഷപ്പെടുത്തി.
രൂക്ഷമായ വെള്ളക്കെട്ടില്‍ കുടുങ്ങിയ സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പല ജില്ലകള്‍ക്കും നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ 15 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജമ്മുകശ്മീര്‍ പുഞ്ചിലെ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. നിരവധി വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഡല്‍ഹിയില്‍ വരുന്ന മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

അജ്മീർ ദർഗക്ക് സമീപമാണ് ശക്തമായ മഴയെ തുടർന്ന് പ്രളയജലം ഒഴുകുന്നത്. ദർഗ സമീപമുള്ള വഴികളിൽ എല്ലാം വെള്ളക്കെട്ടുകൾ ആണ്. ഇവിടെ വെച്ചാണ് ശക്തമായ ഒഴുക്കിൽ ഒരാൾ ഒലിച്ചു പോയത്. കൂടെയുണ്ടായിരുന്ന ഒരാളാണ് ഇയാളെ വലിച്ചുകയറ്റിയത്.
ഒരു കടയുടെ സൈഡിൽ നിൽക്കുകയായിരുന്നു ഇയാളാണ് ഒഴുക്കിലേക്ക് വീണത്. മഞ്ഞ കുർത്ത ധരിച്ച ഒരാൾ പെട്ടെന്ന് ഒഴുക്കിലേക്ക് വീഴുന്നതിന്റെ ദൃശ്യം വൈറലായി. Ajmer Lakhan Kotdi യിൽ വീട് തകർന്നു. പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ 176 പേരെ രക്ഷപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അറിയിച്ചു.
രാജസ്ഥാനിൽ വിവിധ പ്രദേശങ്ങളിൽ പെയ്ത മഴയുടെ കണക്ക്
Nainwa (234.0 mm) in Bundi district, followed by Merta City in Nagaur (230 mm), Mangliawas in Ajmer (190 mm), Nasirabad in Ajmer (180 mm), and Pratapgarh (160 mm).
ജൂൺ ഒന്നു മുതൽ ഇതുവരെ രാജസ്ഥാനിൽ ലഭിക്കേണ്ടതിനേക്കാൾ 126% അധിക മഴയാണ് ലഭിച്ചത്. ഇന്നുമുതൽ മഴ കുറഞ്ഞു തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണം.
English Summary : Witness the heroic rescue of a flood victim in Ajmer. Watch the video and learn about the weather forecast as rain is expected to decrease from today.