kerala weather 11/07/25 : ഇന്നു രാത്രി മുതൽ മഴയിൽ വർദ്ധനവ്
കേരളത്തിൽ ഇന്നു രാത്രി മുതൽ മഴയിൽ വർദ്ധനവ് പ്രതീക്ഷിക്കാം. ഉച്ചക്ക് ശേഷവും വൈകിട്ടും രാത്രിയുമായി വിവിധ ജില്ലകളിൽ മഴയുണ്ടാകും. നാളെ (ശനി) മുതൽ മഴ കേരളത്തിൽ ഏതാനും ദിവസം ശക്തിപ്പെടും എന്ന് കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ അവലോകന റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

നാളെ മുതൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ കൂടാനാണ് സാധ്യത.മൺസൂൺ ന്യൂനമർദ്ദം ജാർഖണ്ഡിന് മുകളിൽ തുടരുകയാണ്. ഇന്ന് കേരളത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. നല്ല നാളെ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Stay updated on Kerala’s weather! Expect increased rainfall starting tonight, 11/07/25. Check our site for the latest forecasts and weather alerts.