കാലവര്‍ഷം സജീവം : പാകിസ്ഥാനില്‍ 32 മരണം, സഞ്ചാരികള്‍ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയി (video)

കാലവര്‍ഷം സജീവം : പാകിസ്ഥാനില്‍ 32 മരണം, സഞ്ചാരികള്‍ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയി (video)

പാകിസ്ഥാനില്‍ കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് 32 മരണം. കഴിഞ്ഞ 36 മണിക്കൂറായി കനത്ത മഴയാണ് പാകിസ്ഥാനില്‍ രേഖപ്പെടുത്തിയത്. മഴക്കെടുതിയില്‍ മരിച്ചവരില്‍ 16 പേര്‍ കുട്ടികളാണ്. ഖൈബര്‍ പക്ത്വുന്‍ക്വ പ്രവിശ്യയിലാണ് കൂടുതല്‍ നാശനഷ്ടമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മിന്നല്‍ പ്രളയത്തിനു നടുവില്‍ കുടുങ്ങിയ ടൂറിസ്്റ്റുകളില്‍ 9 പേര്‍ ഒലിച്ചുപോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സ്വാത്ത് നദി കരകവിഞ്ഞാണ് അപകടം.

A Country where helicopter reaches to dry the Cricket ground in few minutes. Yet can’t reach in Several hours to save human lives. #Swat pic.twitter.com/vJAPDQnPJ6— Aima Khan (@aima_kh) June 27, 2025

പലയിടത്തും വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. 13 പേര്‍ മരിച്ചത് വടക്കുപടിഞ്ഞാറന്‍ സ്വാത്ത് താഴ് വരയിലാണ്. കിഴക്കന്‍ പ്രവിശ്യയായ പഞ്ചാബില്‍ 13 മരണം റിപ്പോര്‍ട്ട് ചെയ്തു. ഖൈബര്‍ പക്തുന്‍ക്വ പ്രവിഷ്യയില്‍ 56 വീടുകള്‍ തകര്‍ന്നു. ആറു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ചൊവ്വാഴ്ചവരെ കനത്ത മഴ തുടരുമെന്നും പ്രളയം തുടരാനാണ് സാധ്യതയെന്നും പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞമാസം കനത്ത വേനല്‍മഴയെ തുടര്‍ന്നും 32 പേര്‍ മരിച്ചിരുന്നു. ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമാണ് ഉണ്ടായത്. ലോകത്ത് കാലാവസ്ഥാ വ്യതിയാനം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് പാകിസ്ഥാന്‍. 240 ദശലക്ഷം വാസസ്ഥലങ്ങള്‍ തീവ്രകാലാവസ്ഥാ സാഹചര്യം നേരിടുന്നുവെന്നാണ് കണക്ക്.

Metbeat News

English Summary : heavy monsoon events in Pakistan result in 32 deaths, with travelers missing due to flash floods.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020