ഖത്തര്‍ എയര്‍വേയ്‌സ് പുറപ്പെടല്‍ സമയത്തില്‍ മാറ്റമുണ്ടാകും

ഖത്തര്‍ എയര്‍വേയ്‌സ് പുറപ്പെടല്‍ സമയത്തില്‍ മാറ്റമുണ്ടാകും

ഖത്തർ എയര്‍വേയ്‌സിന്റെ പുറപ്പെടല്‍ സമയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് കമ്പനി. ഇന്നലെ മുതൽ ഇത് നിലവിൽ വന്നു. ഞങ്ങളുടെ ആഗോള സര്‍വീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസങ്ങള്‍ കുറയ്ക്കുന്നതിനുമായി 2025 ജൂണ്‍ 22, ഞായറാഴ്ച മുതല്‍ സര്‍വീസുകളില്‍ മാറ്റം വരുത്തുന്നതായാണ് ഖത്തര്‍ എയര്‍വേയ്‌സ് അറിയിപ്പ്.

ആഗോള വ്യോമയാന ശൃംഖലയുടെ സുരക്ഷ, വിശ്വാസ്യത, സൗകര്യം എന്നിവ ലക്ഷ്യമാക്കിയാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റിലെ യാത്രാ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇതനുസരിച്ച്, പുറപ്പെടല്‍ സമയം ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ നേരത്തെയാക്കും.

സുഗമമായ യാത്ര ഉറപ്പാക്കാന്‍, യാത്ര ചെയ്യുന്നതിന് മുമ്പ് qatarairways.com വഴിയോ ഖത്തര്‍ എയര്‍വേയ്‌സ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പുറപ്പെടല്‍ സമയം പരിശോധിക്കണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു.

സുരക്ഷിതമായ വ്യോമപാതകള്‍ സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് പാലിക്കുന്നുണ്ടെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

UAE Malayali വാർത്ത WhatsApp Group ൽ ചേരാൻ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ FB പേജ് LIKE ചെയ്യുക

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020