UAE എമിറേറ്റ്സ് ഐ.ഡി ഡിജിറ്റലാക്കാൻ ഇത്ര എളുപ്പമോ?

UAE എമിറേറ്റ്സ് ഐ.ഡി ഡിജിറ്റലാക്കാൻ ഇത്ര എളുപ്പമോ?

യു.എ.ഇയിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐ.ഡി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി ആണ് ഇത് അനുവദിക്കുന്നത്.

താമസക്കാരന്റെ വ്യക്തിഗത വിവരങ്ങൾ, ബയോമെട്രിക് ഡാറ്റ എന്നിവയാണ് ഐഡിയിൽ ഉൾപ്പെടുത്തിയിരിക്കുക. യു.എ.ഇയിൽ എമിറേറ്റ്സ് ഐ.ഡി നഷ്ടപ്പെടുകയോ, അല്ലെങ്കിൽ പുതുക്കാൻ വേണ്ടി കൊടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ ഇനി പേടിക്കേണ്ടതില്ല. ഡിജിറ്റലായി എളുപ്പത്തിൽ എമിറേറ്റ്സ് ഐ.ഡി ആക്സസ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കുമെന്നതിനാൽ ഇനി ഇത്തരം ആശങ്കകൾ വേണ്ട.

പേപ്പർലെസ്സ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി യു.എ.ഇ സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് എമിറേറ്റ് ഐ.ഡിയും പേപ്പർ രഹിതമാക്കുന്നത്. യു.എ.ഇയിലെ പ്രധാനപ്പെട്ട രണ്ട് ആപ്ലിക്കേഷനുകളിലൂടെയും ഒരു ക്യു.ആർ കോഡ് സംവിധാനത്തിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്.

ഫിസിക്കൽ ഐ.ഡി ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ഈ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ച് ഔദ്യോഗിക എമിറേറ്റ് ഐ.ഡി ഉപയോഗിക്കാനാകും.

ചെയ്യേണ്ട കാര്യങ്ങൾ ഇതാ

  • ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യമായി ചെയ്യേണ്ടത്.
  • ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ നിന്ന് UAE Pass ആപ്പ് ഡൗൺലോഡ് ചെയ്യണം.

രജിസ്റ്റർ ചെയ്യുക

  • നിങ്ങളുടെ എമിറേറ്റ്സ് ഐ.ഡി നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യുക.
  • മുഖം സ്കാൻ ചെയ്ത് (facial recognition) ഐഡന്റിറ്റി സ്ഥിരീകരിക്കുക.

ഡിജിറ്റൽ ഐ.ഡി ആക്സസ് ചെയ്യുക

  • രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ‘ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എന്ന വിഭാഗം തിരഞ്ഞെടുത്ത് ‘Emirates ID Card’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പേര് നൽകുക ഡിജിറ്റൽ എമിറേറ്റ്സ് ഐ.ഡി കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ICP Mobile App വഴിയും എമിറേറ്റ് ഐ.ഡി എടുക്കാം

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി പുറത്തിറക്കിയ ഔദ്യോഗിക ആപ്പാണിത്.

ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെയാണ്

  • ആപ്പ് ഡൗൺലോഡ് ചെയ്യുക
  • ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാനാകും
  • നിങ്ങളുടെ യു.എ.ഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് ICP ആപ്പിൽ ലോഗിൻ ചെയ്യുക.
  • ഹോംപേജിൽ ‘Emirates ID’ ഓപ്ഷൻ തിരഞ്ഞെടുത്ത് ഡിജിറ്റൽ ഐ .ഡി കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ക്യു.ആർ കോഡ് സംവിധാനം വഴി ഡിജിറ്റൽ ഐ.ഡി ഉണ്ടാക്കുകയാണ് അടുത്ത വഴി.

UAEICP ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ എമിറേറ്റ്സ് ഐ.ഡിയുടെ വിവരങ്ങൾ അടങ്ങിയ ഒരു ക്യു.ആർ കോഡ് ഉണ്ടാക്കാൻ സാധിക്കും.

ഇത് എമിറേറ്റ്സ് ഐ.ഡി കൈവശമില്ലാത്തപ്പോഴും വിവരങ്ങൾ വേഗത്തിൽ പങ്കിടാൻ ഇതിലൂടെ സാധിക്കും.

  • UAEICP ആപ്പിൽ ‘Emirates ID QR Code’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ഉപയോഗിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുക.
  • വിജയകരമായി പൂർത്തിയാക്കിയാൽ, നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഒരു QR കോഡ് ലഭിക്കും.
  • ആവശ്യമുള്ള സ്ഥലത്ത് ഇത് സ്കാൻ ചെയ്ത് വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.

English Summary : UAE emirates id create digital easy tips.

UAE Malayali വാർത്ത WhatsApp Group ൽ ചേരാൻ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ FB പേജ് LIKE ചെയ്യുക

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020