Weather Kerala 18/06/25 : ഇന്നത്തെ മഴ സാധ്യത വരും ദിവസങ്ങളിലെ മഴ എങ്ങനെ

Weather Kerala 18/06/25 : ഇന്നത്തെ മഴ സാധ്യത വരും ദിവസങ്ങളിലെ മഴ എങ്ങനെ

കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറയുമെങ്കിലും ഇന്നും മഴ ദിനം ആയിരിക്കും. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിൽ ഇടവേളകളോടുകൂടി മഴ ലഭിക്കും. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് മേഘാവൃതം ആയിരിക്കും. തെക്കൻ ജില്ലകളിൽ ഭാഗികമായി മേഘവൃതം ആയിരിക്കും ഇടക്ക് വെയിൽ തെളിയും.

മഴക്ക് കാരണം

തെക്കുപടിഞ്ഞാറൻ
ബംഗ്ലാദേശിന് മുകളിലും ഗുജറാത്ത് മേഖലയിലും നിലകൊള്ളുന്ന ന്യൂനമർദ്ദങ്ങളാണ് കാലവർഷക്കാറ്റിനെ ഇപ്പോൾ സജീവമാക്കി നിർത്തുന്നത്. അറബിക്കടലിന് മുകളിലും കരയ്ക്ക് മുകളിലുമായി സ്ഥിതി ചെയ്യുന്ന ഗുജറാത്ത് മേഖലയിലെ ന്യൂനമർദ്ദം പടിഞ്ഞാറൻ തീരത്ത് ശക്തമായ മഴക്ക് കാരണമാകും.
ഗോവ, കൊങ്കൺ തീരം, തീരദേശ കർണാടക, വടക്കൻ കേരളം എന്നിവിടങ്ങളിലാണ് ഇന്ന് ശക്തമായ മഴ ലഭിക്കുക.

വടക്കൻ അറബിക്കടലിലും ഗുജറാത്തിന്റെ ചില മേഖലകളിലേക്കും കാലവർഷം ഈ ന്യൂനമർദ്ദങ്ങളെ തുടർന്ന് വ്യാപിച്ചിട്ടുണ്ട്. നേരത്തെ മഹാരാഷ്ട്രയിലെ മുംബൈ വരെ എത്തിനിൽക്കുകയായിരുന്നു കാലവർഷം. മഴയുടെ രണ്ടാമത്തെ വരവോടെ കാലവർഷം കൂടുതൽ വടക്കോട്ട് പുരോഗമിക്കുമെന്ന് മുൻപുള്ള അവലോകനങ്ങളിൽ സൂചിപ്പിച്ചിരുന്നു.

ഇൻഡോർ, അംബികാമ്പൂർ മേഖലയിലൂടെയാണ് ഇപ്പോൾ Northern Limit of Monsoon – NLM കടന്നുപോകുന്നത്. അറബിക്കടലിന്റെ കൂടുതൽ വടക്കൻ മേഖലകൾ, രാജസ്ഥാൻ ഗുജറാത്ത് കൂടുതൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം പുരോഗമിക്കാനുള്ള അനുകൂല സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. നിലവിൽ ഇന്ത്യയുടെ പകുതിയിലധികം പ്രദേശങ്ങളിലും കാലവർഷം പുരോഗമിച്ചു കഴിഞ്ഞു.

കേരളത്തിൽ നാളെ കഴിയുന്നതോടെ ഒന്ന് രണ്ട് ദിവസം മഴ ഇടവേളകൾ ലഭിക്കും. അടുത്തയാഴ്ചയോടെ മഴ വീണ്ടും തിരികെ എത്താൻ സാധ്യതയുണ്ട്. ജൂലൈ ആദ്യവാരവും കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.

Photo : Sai Krishna

get Real-time weather on metbeat.com

English Summary : Get the latest weather update for Kerala on 18/06/25. Find out about today’s rain chances and what to expect in the upcoming days. Stay informed!

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020