അന്തരീക്ഷ സമുദ്രപാലം രൂപപ്പെട്ടു; കാലവർഷം അറബികടലിലേക്ക്
ഇന്നലെ അൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തിയ കാലവർഷം അടുത്ത ദിവസങ്ങളിൽ അറബിക്കടലിലേക്കും വ്യാപിക്കും. നിലവിൽ ആൻഡമാൻ കടൽ മേഖലയിലാണ് കാലവർഷം തുടരുന്നത്. കാലവർഷത്തിന്റെ വ്യാപനം സജീവമാകുന്ന സൂചന നൽകി Cross Equatorial flow എന്ന അന്തരീക്ഷ സമുദ്ര പാലം മേഖലയിൽ ദൃശ്യമാണ്. ഭൂമധ്യരേഖാ പ്രദേശത്ത് കണ്ടുവരുന്ന ഉത്തര- ദക്ഷിണ അർധഗോളങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അന്തരീക്ഷ സമുദ്ര പാലമാണ് cross Equatorial flow.
തെക്കൻ അറബിക്കടൽ, മാലദീപ്, കന്യാകുമാരി കടൽ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഇനി കാലവർഷം വ്യാപിക്കാനുള്ളത്. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ഈ മേഖലയിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ.
മെയ് 27 കേരളത്തിൽ കാലാവർഷം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. എന്നാൽ മെയ് 25 ഓടെ കാലവർഷത്തിൻ്റെ വരവറിയിച്ച് കേരളത്തിൽ മഴ തുടങ്ങുമെന്നാണ് Metbeat Weather ലെ നിരീക്ഷകർ പറയുന്നത്.
കേരളത്തിൽ ജില്ലകളിൽ ഇന്നലെ ശക്തമായ മഴ രേഖപ്പെടുത്തി.
കോഴിക്കോട് കനത്ത മഴ മലയോരത്തെ തോടുകളിൽ മലവെള്ളം കുത്തിയൊലിച്ചു. എറണാകുളം ജില്ലയിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
കേരളത്തിലെ വിവിധ ജില്ലകളിലെ ശക്തമായ മഴ ഉണ്ടാകും. പടിഞ്ഞാറ് അറബിക്കടലിൽ മേഘരൂപീകരണം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി പടിഞ്ഞാറ് മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യത ഉണ്ട്. ഒപ്പം ചൂടേറിയ അന്തരീക്ഷവും തുടരും.
English Summary: Learn about the emergence of atmospheric ocean bridges (Cross Equatorial flow) and their role in influencing the climate of the Arabian Sea. Gain a deeper understanding of this topic.