Kerala weather 28/04/25: ഇന്നും ശക്തമായ മഴയും ഇടിമിന്നലും തുടരും
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
അതേസമയം കടുത്ത ചൂട് അനുഭവിക്കുന്ന വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് മുതൽ മഴ ശക്തമാകും. ശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഐ.എം.ഡി നൽകിയിട്ടുള്ളത്.
കേരളത്തിൽ നാളെ വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ബുധനാഴ്ച വയനാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ ഐഎംഡി പ്രഖ്യാപിച്ചിട്ടുണ്ട് . ഇവിടെയെല്ലാം ഒറ്റപ്പെട്ട മഴ സാധ്യതയാണ് പറയുന്നത്.
അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ പകൽ ചൂട് കൂടും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം എന്നീ ജില്ലകളിൽ ഉയർന്ന ചൂടിന്റെ പശ്ചാത്തലത്തിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നു. കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. താപനില വരുന്നതിനാൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക.
Tag:Heavy rain and thunderstorms to continue today