kerala weather 25/04/25 : തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴ സാധ്യത. എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് ഇന്ന് മുതൽ അടുത്ത 48 മണിക്കൂർ മഴ സാധ്യത Metbeat Weather പ്രവചിക്കപ്പെടുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധാരണ രീതിയിലുള്ള മഴ പ്രതീക്ഷിച്ചാൽ മതിയാകും. കേരളത്തിൻ്റെ തീരപ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷം തുടരും.
ലക്ഷദ്വീപ് പ്രദേശങ്ങളിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷവും ഇടിയോടുകൂടെ മഴയും പ്രതീക്ഷിക്കാം. ഇന്ന് പകൽ ലക്ഷദ്വീപ് മേഖലകളിൽ പെയ്യുന്ന മഴ വൈകിട്ടോടെ കേരളത്തിൻ്റെ തീരദേശങ്ങളിലും ലഭിച്ചേക്കും. എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് ഈ മഴയ്ക്ക് സാധ്യത. അതേസമയം വിവിധ ജില്ലകളിൽ ഇന്ന് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്.
വടക്കൻ കേരളത്തിൽ ഞായറാഴ്ച മുതൽ വീണ്ടും മഴ ഏതാനും പ്രദേശങ്ങളിൽ തിരിച്ചെത്തും. എന്നാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ മഴ വിട്ടുനിൽക്കാനാണ് സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
മധ്യ മഹാരാഷ്ട്ര മുതൽ തമിഴ്നാടിനു മുകളിലൂടെ ശ്രീലങ്കക്ക് സമീപം മാന്നാർ കടലിലിടുക്ക് വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദ പാത്തി സജീവമാണ്. ഇത് കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ നൽകും. തെക്കൻ തമിഴ്നാട്ടിലും ഇന്ന് മഴ സാധ്യതയുണ്ട്. കർണാടകയിലെ ഹുബള്ളി, മംഗൾകോട്ട് എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ഇടിയോടുകൂടി മഴ സാധ്യത.
കാലാവസ്ഥ അറിയാൻ ക്ലിക്ക് ചെയ്യുക metbeat.com
Tag: Stay updated on Kerala’s weather for April 25, 2025. Discover the possibility of isolated rain in southern districts and plan your day accordingly.