Earthquake 19/04/25: അഫ്ഗാനില്‍ വീണ്ടും ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം
അഫ്ഗാനിസ്ഥാനില്‍ ഇന്ന് വീണ്ടും ഇടത്തരം ഭൂചലനം. കഴിഞ്ഞ ദിവസത്തെ പോലെ ഭൂചലനം ഡല്‍ഹിയിലും പ്രകമ്പനമുണ്ടാക്കി. ഇന്ന് ഉച്ചയ്ക്ക് 12.17 നാണ് ഭൂചലനം ഉണ്ടായതെന്ന് National Center for Seismology (NCS) അറിയിച്ചു. 130 കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഇന്ത്യയില്‍ ജമ്മു കശ്മിരിലും ഡല്‍ഹി, തലസ്ഥാന ഭരണ പ്രദേശം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമോ ആളപായമോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബുധനാഴ്ചയും ഈ മേഖലയില്‍ 5.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബഗാലനില്‍ നിന്ന് 164 കി.മി കിഴക്കായിരുന്നു പ്രഭവ കേന്ദ്രം.
An earthquake of 5.8 magnitude hit Afghanistan, with tremors felt in Delhi-NCR and J&K. Discover the latest updates and safety tips here