Kerala weather 16/04/25: വിവിധ ജില്ലകളിൽ ഇന്നത്തെ മഴ തുടങ്ങി, ഈ ജില്ലകളിൽ താപനില ഉയരുന്നതിനാൽ മഞ്ഞ അലർട്ട്
ഇന്നത്തെ മഴ വിവിധ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ലഭിച്ചു തുടങ്ങി. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് മഴ ലഭിച്ചു തുടങ്ങിയത്. ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനില മുന്നറിയിപ്പ്
കേരളത്തിലെ വിവിധ ജില്ലകളിൽ താപനില ഉയരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.
2025 ഏപ്രിൽ 16,17 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 16, 17 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന് ഒരാഴ്ചത്തേക്കുള്ള മഴ പ്രവചനത്തിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് അലർട്ടുകൾ നൽകിയിട്ടില്ല.
Rains started today in various districts, yellow alert due to rising temperature in these districts