ഇന്നത്തെ മഴ തുടങ്ങി: വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്,

ഇന്നത്തെ മഴ തുടങ്ങി: വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്,

കേരളത്തിലെ 4 ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അടുത്ത മൂന്നു മണിക്കൂർ മാത്രം ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതെന്നും ഐ എം ഡി. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

04/04/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

05/04/2025: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്

06/04/2025: മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ മഴ ലഭിക്കുക തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ആയിരിക്കും.

Rainfall Data (mm)
2025 April 4 at 8.30am (Last 24 hours)

Malayinchippara – 46.2
Peringulam Chattambi – 41.2
Thalanad Meladukkam – 65.2
Thalanad Elavumpara – 58.2
Uttupara – 13.4
Madamala – 6
Pathazha – 4
Melukavu 41.13
Aikkarakkunnu 9.00
Kattupara 38.59
Thalappalam 12.13
Bharananganam 5.06
Maniamkunnu 10.20
Poonjar Thekkekara Town 9.00
Kadaladimattam Oliyani 72.82
Ullanadu 10.01
Alanad 5.77
Palakkad 38.30
Kodumpidy 16.80
Pathampuzha 43.60
Peringulam Puliyidukku 30.52
Ettumanoor 1.20
Kunnonny Njarackal 41.13
Mattathippara 51.60
Chemmathamkuzhy 38.30
Thirunakkara 31.23

Meenachil River & Rain Monitoring Network (MRRM)

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.