Live Rare Solar Eclipse March 29: ഇരട്ട സൂര്യോദയ ഗ്രഹണം കാണാം
ഈ മാസം അവസാനം ഇരട്ട സൂര്യോദയ ഗ്രഹണം കാണാം. മാർച്ച് 29 നാണ് സൂര്യഗ്രഹണം. ഭൂമിയ്ക്കും സൂര്യനുമിടയിലൂടെ ചന്ദ്രന് കടന്നുപോവുകയും സൂര്യനെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന് മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇത്തവണ ഇന്ത്യയിൽ ഭാഗിക സൂര്യഗ്രഹണമാണുണ്ടാവുക. അതായത് ചന്ദ്രന് സൂര്യന്റെ ഒരു ഭാഗം മാത്രമേ മറയ്ക്കുകയുള്ളൂ.
ഇന്ത്യന്‍ സമയം മാര്‍ച്ച് 29 ഉച്ചയ്ക്ക് 2.20 നാണ് സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 4.17 ആവുമ്പോഴേക്കും അത് പൂര്ണതയിലെത്തും. 6.13 ആവുമ്പോഴേക്കും ഗ്രഹണം അവസാനിക്കും. ആകെ നാല് മണിക്കൂര്‍ നേരമാണ് ഗ്രഹണം നടക്കുക. ഇരട്ടസൂര്യോദയ ഗ്രഹണം എന്ന അപൂര്‍വ പ്രതിഭാസമാണ് ഇത്തവണത്തെ സവിശേഷത. അതായത് വിവിധ രാജ്യങ്ങളില്‍ സൂര്യോദയത്തിനൊപ്പം തന്നെയാണ് ഗ്രഹണം സംഭവിക്കുക എന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നത്.
ഈ സമയം ചന്ദ്രന്റെ നിഴലില്‍ ചന്ദ്രക്കലയുടെ ആകൃതിയിലേക്ക് മാറിയ സൂര്യന്റെ രണ്ടറ്റങ്ങള്‍ കിഴക്കന്‍ ചക്രവാളത്തില്‍ രണ്ട് കൊമ്പുകള്‍ പോലെയാണ് ദൃശ്യമാകുക. അതിനാലാണ് ഈ പ്രതിഭാസത്തെ ഇരട്ടസൂര്യോദയ ഗ്രഹണം എന്ന് വിളിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണത്തെ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഇന്ത്യയില്‍ നിന്ന് കാണാനാകില്ല.
യു.എസ്, കാനഡ, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാ ന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം കാണാനാവും. ഇന്ത്യയില്‍ നിന്ന് സൂര്യഗ്രഹണം കാണാന്‍ അത്രയേറെ ആഗ്രഹിക്കുന്നുവെങ്കില്‍ തത്സമയ സംപ്രേഷണം ഓൺലൈനിൽ കാണാം. അതിനായി താഴെ കൊടുത്ത യു ട്യൂബ് വിൻഡോയിൽ ഗ്രഹണം നടക്കുന്ന സമയത്ത് പ്ലേ ചെയ്യുക.