കാസർകോട്ട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു
കാസർകോട്ട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിലിലാണ് സംഭവം.
വലിയപൊയിലിൽ സ്വദേശി കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. വീടിനു സമീപത്തെ മാവിൻ ചുവട്ടിലേക്കു വിശ്രമിക്കാൻ പോകവെയാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഉടൻ തന്നെ തളർന്നു വീണു.
ദേഹമാസകലം പൊള്ളലേറ്റ കുഞ്ഞിക്കണ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
Tag : Sunburn claimed the life of a 92-year-old man in Kerala. Kunjikkannan, a resident of Valiyappoyil, Kayyoor, died after suffering severe heatstroke. Man Dies of Sunburn in Kasargod.