India weather updates 08/03/25: ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 41.2°c ഇന്നലെ രേഖപ്പെടുത്തി; കേരളത്തിൽ മഴ മുന്നറിയിപ്പ്
രാജ്യത്തെ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില 41.2°c Yavatmal ( വിദർഭ )യിൽ ഇന്നലെ രേഖപെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം ഫെബ്രുവരി 24 നു കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ 40.4°c ആയിരുന്നു ഈ വർഷത്തെ ഇതുവരെ രേഖപെടുത്തിയ ഉയർന്ന താപനില. എന്നാൽ ഇന്നലെ 41.2 ഡിഗ്രി രേഖപ്പെടുത്തിയതോടെ ഈ റെക്കോർഡും മറികടന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഇന്നലെ ഉയർന്ന ചൂട് പാലക്കാട് ( 38°c) രേഖപെടുത്തി. ( അനൗദ്യോഗികമായി കേരളത്തിൽ പലയിടങ്ങളിലും 38-40 ഇടയിൽ രേഖപെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് പാലക്കാട്, പത്തനംതിട്ട, മലപ്പുറം, ജില്ലകളിൽ ).
അതേസമയം വരും മണിക്കൂറിൽ ആലപ്പുഴ കോട്ടയം എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
11/03/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.