അബൂദബിയിൽ പൊടി നിറഞ്ഞ കാർ പാർക്ക് ചെയ്താൽ പിഴ 4,000 ദിർഹം വരെ
അബൂദബി: നഗരത്തിൻ്റെ സൗന്ദര്യത്തെ ബാധിക്കുന്ന രീതിയിൽ പൊതുനിരത്തിൽ വാഹനം ഉപേക്ഷിക്കുകയോ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്യുകയോ ചെയ്യുന്ന വാഹന ഉടമകളിൽ നിന്ന് 4,000 ദിർഹം (₹95,022) പിഴ ഈടാക്കുമെന്ന് അബൂദബി നഗരസഭയുടെ മുന്നറിയിപ്പ്. ഗതാഗത വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് പുറത്തുവിട്ടത്.
അതോടൊപ്പം, വാഹനത്തിന്റെ അവശിഷ്ടങ്ങൾ, സ്പെയർ പാർട്സുകൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നവർക്കും ഇതേ പിഴ ചുമത്തുമെന്ന് മുൻപ മുൻസിപാലിറ്റി അധികൃതർ അറിയിച്ചു.
ആദ്യമായി നിയമം ലംഘിക്കുന്നവരിൽ നിന്ന് 1,000 ദിർഹം പിഴയും, രണ്ടാം തവണക്കാരിൽ നിന്ന് 2,000 ദിർഹം പിഴയും ഈടാക്കും. നിയമലംഘനം തുടർന്നാൽ പിഴ 4,000 ദിർഹമായി ഉയരും.
ദീർഘകാല അവധിക്കു പോകുന്നവർ വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള ക്രമീകരണം നടത്തണമെന്നും നഗരസഭ നിർദേശിച്ചു. പൊതുപാർക്കിങ് ദുരുപയോഗം ചെയ്ത് മാസങ്ങളോളം ഉപയോഗം ഇല്ലാതെ പൊടിപിടിച്ച് നിർത്തിയിട്ട വാഹനങ്ങൾക്ക് മൂന്ന് ദിവസത്തേക്കുള്ള മുന്നറിയിപ്പ് നോട്ടിസ് നഗരസഭ പതിക്കും.
നിർദേശിച്ച സമയത്തിനുള്ളിൽ വാഹനം വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്തില്ലെങ്കിൽ പരമാവധി 4,000 ദിർഹം വരെയുള്ള തുക പിഴയായി ചുമത്തും. മുന്നറിയിപ്പ് അവഗണിച്ചാൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വാഹനം കെട്ടിവലിച്ച് യാഡിലേക്കു മാറ്റുമെന്നും അറിയിപ്പിൽ പറയുന്നു.
വാഹനം തിരികെ വിട്ടുകിട്ടാൻ 1500 ദിർഹം അടക്കേണ്ടിവരും. അതേസമയം, 30 ദിവസത്തിന് ശേഷമാണ് വാഹനം വീണ്ടെടുക്കുന്നതെങ്കിൽ 3,000 ദിർഹമാകും പിഴ.
Tag:
Metbeat News Motorists in Abu Dhabi are being warned of hefty fines of up to AED 4,000 for parking their vehicles on sandy areas, emphasizing the importance of adhering to designated parking spaces.