അന്തരീക്ഷ ഈർപ്പം ഇത്തവണ ഗണ്യമായി കുറഞ്ഞു; പഴവർഗ കൃഷിയിൽ വേനൽക്കാലത്തെ നന എങ്ങനെ?
വേനൽക്കാല മാസങ്ങളിൽ എല്ലാ ഫലവൃക്ഷങ്ങൾക്കും ജലസേചനം അനിവാര്യമാണ്. പ്രത്യേകിച്ച് വാണിജ്യ കൃഷിയിൽ. 2024 ഡിസംബർ അവസാന ആഴ്ചയിലും 2025 ജനുവരി ആദ്യ ആഴ്ചയിലും അന്തരീക്ഷത്തിലെ ഈർപനില 45-50% ആയിരുന്നുവെങ്കിൽ ഈ വർഷം അത് 40%ൽ താഴെ വരെ കുറഞ്ഞിട്ടുണ്ട്. അതിനാൽ കാലാവസ്ഥ അറിഞ്ഞു വേണം കർഷകർ നനയും വളപ്രയോവും ഉൾപ്പെടെ നടത്താൻ.
ജലസേചനം പ്രധാനം
വേനൽ കടുക്കുന്ന സാഹചര്യത്തിൽ ചെടികളുടെ ആരോഗ്യവും ഉത്പാദന ശേഷിയും നിലനിർത്താൻ ക്രമമായ ജലസേചനം അത്യാവശ്യമാണ്. എന്തൊക്കെയാണ് ജലസേചനം കൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.
വെള്ളകുറവ് മൂലമുള്ള പ്രതികൂല സമ്മർദം അതിജീവിക്കാൻ
ചെടികൾക്ക് മതിയായ അളവിലുള്ള ജലശേചനം ലഭിക്കാതെ വന്നാൽ പ്രതികൂല സമ്മർദത്തിലേക്ക് നയിക്കുകയും ഇലകൊഴിച്ചിലിനും, ഇല മഞ്ഞപ്പിനും കാരണമാകുകയും ചെയ്യും. പ്രതികൂല സമ്മർദമുണ്ടായ ശേഷമാണു വെള്ളം കൊടുക്കുന്നതെങ്കിൽ ചെടികൾ തളിർ വരികയും തുടർന്ന് ശരിയായ നിലയിലുള്ള പൂവിടലിനെ ബാധിക്കുകയും ചെയ്യും. ഇത് മൂലം പഴങ്ങളുടെ ഉത്പാദനവും ഗുണമേന്മയും കുറയാനും കാരണമാകും.
വളർച്ച കുറവ് നിയന്ത്രിക്കാൻ
ചെറുചെടികൾക് ആവശ്യത്തിന് വെള്ളം കിട്ടാതെ വന്നാൽ ശരിയായ നിലയിലുള്ള വളർച്ചയെവരെ പ്രതികൂലമായി ബാധിക്കും. ഒരു പക്ഷെ ചെടികൾ ഉണങ്ങിപോകാൻ വരെ സാധ്യതയുണ്ട്.

ഫീഡർ റൂട്ട്കളുടെ സംരക്ഷണം
മതിയായ വെള്ളം ലഭിക്കാതെ വന്നാൽ ചെടികൾക്ക് പോഷകങ്ങളും വെള്ളവും വലിച്ചെടുക്കാൻ സഹായിക്കുന്ന ഫീഡർ വേരുകളുടെ നാശത്തിന് കാരണമാകുന്നു. ഇത് ചെടികളുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കുകയും രോഗങ്ങൾ ഉണ്ടാകുവാൻ കാരണമാവുകയും ചെയ്യും.
മണ്ണിന്റെ ഈർപ്പം നിലനിർത്താൻ
ക്രമമായ ജലസേചനം മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും മണ്ണ് ഉണങ്ങി പോകാതിരിക്കാനും ചെടിയുടെ വേരോട്ടം നന്നാകുവാനും സഹായിക്കുന്നു.
പഴങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താൻ
പഴങ്ങളുടെ വളർച്ചയുടെ നിർണായക ഘട്ടങ്ങളിൽ വെള്ളകുറവ് ഉണ്ടായാൽ വലിപ്പം കുറഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ പഴങ്ങൾ ആയിരിക്കും ഫലം. മതിയായ വെള്ളത്തിന്റെ അളവ് മരങ്ങളിൽ നിന്നുള്ള വിളവിനെയും
പഴങ്ങളുടെ ഗുണനിലവാരത്തെയും സാരമായി ബാധിക്കും.
കർഷകർ അറിയാൻ
എപ്പോൾ ജലസേചനം നടത്തണം
വേനൽക്കാലങ്ങളിൽ (ഡിസംബർ മുതൽ മെയ് വരെ ) ജലസേചനം നിർബന്ധമാണ്. ഈകാലയളവിൽ വേനൽമഴ ലഭിച്ചാൽ ജലശേചനം അതനുസരിച്ചു ക്രമീകരിക്കേണ്ടതാണ്. മൺസൂൺ മാസങ്ങളിൽ കൂടുതൽ ദിവസങ്ങൾ മഴയില്ലാതെ വന്നാൽ ചെറുപ്രായത്തിൽ ഉള്ള ചെടികൾക് ആവശ്യത്തിന് വെള്ളം കൊടുക്കണം. അതുപോലെയുള്ള സാഹചര്യങ്ങളിലും മണ്ണിലെ ഈർപ്പ നിലയുടെയും അന്തരീക്ഷ ഈർപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് ജലസേചനം ക്രമികരിക്കേണ്ടത്.
ജലസേചന സമയം
രാവിലെ അല്ലെങ്കിൽ വൈകുന്നേരം വെള്ളം നൽകുന്നതാണ് നല്ലത്. ഇത് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറയ്ക്കാൻ നല്ലതാണ്.
വെള്ളം കൊടുക്കേണ്ട ഭാഗം
ചെടിയുടെ ചുവടു മുതൽ ഇലചർത്തിന്റെ അതിരുവരെ (dripline) മുഴുവൻ തടം നനയുന്നരീതിയിൽ
വേണം ജലശേചനം ചെയ്യുവാൻ.
പുതയിടൽ നിർബന്ധം
വൃക്ഷങ്ങളുടെ ചുവട്ടിൽ ഉണങ്ങിയ ജൈവവസ്തുക്കൾ
ഉപയോഗിച്ച് മണ്ണിലെ ഈർപ്പവും താപനിലയും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
കർഷകർക്ക് നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ അറിയാൻ Metbeat Weather വെബ്സൈറ്റ് ഉപയോഗിക്കാം.
വാട്സ്ആ ആപ്പിൽ കാലാവസ്ഥ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരുക.