23 കൗണ്ടികൾക്ക് യെല്ലോ അലർട്ട്: ശക്തമായ കാറ്റും മഴയും തുടരുന്നു
അയർലണ്ടിലെ 23 കൗണ്ടികൾക്ക് ഞായറാഴ്ച സ്റ്റാറ്റസ് യെല്ലോ റെയിൻ വിൻഡ് അലർട്ട് പ്രഖ്യാപിച്ചു . Clare, Cork, Kerry, Limerick, Waterford, Donegal, Galway, Leitrim, Mayo, Sligo, Wexford, Wicklow എന്നിവിടങ്ങളിൽ പുലർച്ചെ 2 മണി മുതൽ 3 മണി വരെയാണ് മുന്നറിയിപ്പ് ഉള്ളത്. ഡൊനെഗൽ, ഗാൽവേ, ലെട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ വിൻഡ് അലർട്ട് ഉച്ചകഴിഞ്ഞ് 3 മുതൽ അർദ്ധരാത്രി വരെ തുടരും. വടക്കൻ അയർലണ്ടിൽ, ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിൽ യെല്ലോ വിൻഡ് അലർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 3 മുതൽ വൈകിട്ട് 3 വരെയാണ് ഈ മുന്നറിയിപ്പ് നിലവിലുള്ളത്.
ശക്തമായ കാറ്റ് ആൻട്രിം, അർമാഗ്, ഡൗൺ എന്നീ കൗണ്ടികളിലെ ഗതാഗതത്തെയും അടിസ്ഥാന സൗകര്യങ്ങളെയും തടസ്സപ്പെടുത്തുമെന്ന് യുകെ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. ഞായറാഴ്ചയിലെ ഏറ്റവും ഉയർന്ന താപനില 11° മുതൽ 14° വരെ ആയിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം. ശനിയാഴ്ച രാജ്യത്തുടനീളം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും നെറ്റ് ഓഫീസ്. പരമാവധി താപനില 10° മുതൽ 12° വരെ ആയിരിക്കും അനുഭവപ്പെടുക. ശനിയാഴ്ച രാത്രി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുമുണ്ട്.