സൗദിയില്‍ മഴ തുടരും, ചൊവ്വാഴ്ച വരെ പ്രളയ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ തുടരുന്ന കനത്ത മഴയില്‍ പ്രളയ മുന്നറിയിപ്പ്. ചൊവ്വാഴ്ച കനത്ത മഴ തുടരുമെന്നും പ്രളയ സാധ്യതയുണ്ടെന്നും സൗദി നാഷനല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജി (എന്‍.സി.എം) അറിയിച്ചു. സൗദിയുടെ വിവിധ മേഖലകളില്‍ ഫെബ്രുവരി 20 വരെ മഴ തുടരും.
റിയാദ്, ഹെയ്ല്‍, അല്‍ ഖാസിം, കിഴക്കന്‍ പ്രവിശ്യകള്‍, വടക്കന്‍ അതിര്‍ത്തികള്‍, മക്ക, മദീന എന്നിവിടങ്ങളിലാണ് മഴ പ്രവചനമുള്ളത്.
മഴക്കൊപ്പം ശക്തമായ കാറ്റും ഇവിടങ്ങളില്‍ പ്രതീക്ഷിക്കാം. മണല്‍ക്കാറ്റിനും സാധ്യതയുണ്ട്. മക്കയില്‍ മിന്നല്‍ പ്രളയത്തിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. Taif, Maysan, Adham, Al Ardiyat, Al Muwayh, Khurma, Raniyah, Turubah, the holy capital, Bahrah, Al Jumum, Khulays, Al Kamil ഗവര്‍ണറേറ്റുകളിലാണ് മഴ സാധ്യതയുള്ളത്.
Al Baha യിലെ മിക്ക ഗവര്‍ണറേറ്റുകളിലും ചൊവ്വാഴ്ച വരെ മഴ കനക്കും. Riyadh, Al Qassim, Ha’il, Najran, Eastern Province, Medina, Northern Borders, Al Jawf എന്നിവിടങ്ങളില്‍ മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. മണല്‍ക്കാറ്റും ഇവിടങ്ങളില്‍ പ്രതീക്ഷിക്കണം. കാറ്റിന് 40 മുതല്‍ 50 കി.മി വരെ വേഗതയുണ്ടാകും. ജിദ്ദ, ഷൗയ്ബ, അല്‍ ലെയ്ത് എന്നിവിടങ്ങളില്‍ മഴ ശക്തമാകും. കടല്‍ പ്രക്ഷുബ്ധമാണ്.