US weather 10/10/24: മിൽട്ടൺ ചുഴലിക്കാറ്റ് കരകയറി ഇറങ്ങി, ശക്തി കുറഞ്ഞു, 20 ലക്ഷം പേർക്ക് വൈദ്യുതി, വെള്ളം മുടങ്ങി
നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്ന് കരുതുന്ന മിൽട്ടണ്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തെ സിയെസ്റ്റകീ എന്ന നഗരത്തിൽ ഇന്ത്യൻ സമയം ഇന്നലെ അർധരാത്രിയോടെ കര തൊട്ടു. മണിക്കൂറിൽ 160 കി.മി വേഗതയിലാണ് മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടത്. കാറ്റഗറി 3 ചുഴലിക്കാറ്റായാണ് മിൽട്ടൺ കരകയറിയത്. തുടർന്ന് വീണ്ടും കടലിൽ പ്രവേശിച്ചു. തീരദേശ നഗരമായ Siesta Key യിലാണ് മിൽട്ടൺ (Hurricane Milton ) കര തൊട്ടത്. Tampa പ്രദേശത്ത് ആണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. 60 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവിൽ ചുഴലിക്കാറ്റ് കാറ്റഗറി 2 ലേക്ക് ശക്തി കുറഞ്ഞു. ബുധനാഴ്ച കരകയറുന്നതിനു മുൻപ് കാറ്റഗറി അഞ്ചായിരുന്നു മിൽട്ടൻ്റെ ശക്തി. ഇതാണ് കാറ്റഗറി മൂന്നിലേക്ക് ശക്തി കുറഞ്ഞത്. അതിനാൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവായി.

ആറ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. രണ്ടായിരത്തോളം വിമാന സർവ്വീസുകൾ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഫ്ലോറിഡയിൽ ഇന്ധനക്ഷമവും അനുഭവപ്പെടുന്നുണ്ട്. റോഡുകൾ പലയിടത്തും തകർന്നു. ജനങ്ങൾ കൂട്ട പലായനം ചെയ്യുകയും ഇന്ധനം വലിയതോതിൽ ശേഖരിക്കുകയും ചെയ്തു. 8,000 ഇന്ധന സ്റ്റേഷനുകളാണ് ഫ്ലോറിഡയിൽ ഉള്ളത്. 25ശതമാനത്തിലും ഇന്ധനം തീർന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന പ്രദേശമാണ് ഫ്ലോറിഡ.

ചുഴലിക്കാറ്റ് കരകയറിയതിന് തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ട്. ഇതിൻ്റെ കണക്ക് പുറത്തു വരുന്നതേയുള്ളൂ. 20 ലക്ഷം പേർക്ക് വൈദ്യുതി മുടങ്ങി. ഫ്ലോറിഡൽ ഒരാൾ ടൊർണാഡോയെ തുടർന്ന് മരിച്ചതായി റിപ്പോർട്ട് ഉണ്ട്. കുടിവെള്ള വിതരണം മുടങ്ങി. പ്രധാന പൈപ്പ് ലൈൻ തകർന്നതാണ് കാരണം.
മിൽട്ടണെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് ഫ്ലോറിഡയിൽ നടത്തിയത്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ലക്ഷക്കണക്കിന് പേർ വൈദ്യുത ബന്ധം നഷ്ടമായി ഇരുട്ടിലാണ്.

ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലീൻ 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിൽ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു.