ഹെലൻ ചുഴലിക്കാറ്റ് അമ്മയും ഇരട്ട കുഞ്ഞുങ്ങളും ഉൾപ്പെടെ 40 പേർ മരിച്ചു

ഹെലൻ ചുഴലിക്കാറ്റ് അമ്മയും ഇരട്ട കുഞ്ഞുങ്ങളും ഉൾപ്പെടെ 40 പേർ മരിച്ചു

പി പി ചെറിയാൻ

ഹെലൻ ചുഴലിക്കാറ്റിൻ്റെ ഭാഗമായി ഉണ്ടായ വെള്ളപ്പൊക്കത്തിലും ശക്തമായ കാറ്റിൽ മരങ്ങൾ വീണും ജോർജിയയിലെ അമ്മയും അവരുടെ ഇരട്ട കുഞ്ഞുങ്ങളും ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു.


അഗസ്റ്റയ്ക്ക് സമീപമുള്ള ഗാ.യിലെ മക്ഡഫി കൗണ്ടിയിലാണ് കുടുംബം താമസിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. അവരുടെ പേരും മരണകാരണവും വ്യക്തമായിട്ടില്ല.

കൊടുങ്കാറ്റ് വ്യാഴാഴ്ച ഫ്ലോറിഡയിൽ കാറ്റഗറി 4 ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിയതിന് ശേഷമാണ് മരണങ്ങൾ സംഭവിച്ചത്. കനത്ത മഴയും ജീവൻ അപകടപ്പെടുത്തുന്ന കാറ്റും കൊണ്ട് പ്രദേശം ഭയാനകമായി മാറി.

ഗൾഫ് ഓഫ് മെക്സിക്കോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ കൊടുങ്കാറ്റുകളിൽ ഒന്നായ ഹെലിൻ ഫ്ലോറിഡയിലെ ബിഗ് ബെൻഡിനെ 140 മൈൽ വേഗതയിൽ വീശിയടിച്ച ശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉഷ്ണമേഖലാ ന്യൂനമർദമായി മാറിയതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു.


“ഞങ്ങൾ കണ്ടിട്ടുള്ള ജീവഹാനി – അതിൽ ഭൂരിഭാഗവും മരങ്ങൾ വീണതുമൂലമാണ്,” ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് പറഞ്ഞു.
അതിനിടെ, 1919-ന് ശേഷം കാണാത്ത ഫ്ലാഷ് വെള്ളപ്പൊക്ക അടിയന്തരാവസ്ഥ ഈ മേഖലയിൽ പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച 800-ലധികം വിമാനങ്ങൾ റദ്ദാക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങുകയും ചെയ്തു.

ഫ്ലോറിഡയിൽ ഏഴ് പേർ മരിച്ചു. സംസ്ഥാനത്തെ ബിഗ് ബെൻഡ് റീജിയണിലെ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ടാമ്പയ്ക്ക് സമീപം അന്തർസംസ്ഥാനപാത 4-ൽ നിന്നുള്ള റോഡ് സിഗ്നൽ ബോർഡ് കാറ്റിൽ തട്ടി കാറിൽ വന്ന് പതിച്ചു കാർ തകർന്നു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് പറഞ്ഞു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment