ഫ്രാൻസീൻ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം,

ഫ്രാൻസീൻ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം,

ഫ്രാൻസീൻ ചുഴലിക്കാറ്റ് ലൂസിയാന, മിസിസിപ്പി മേഖലകളിൽ ശക്തി പ്രാപിച്ച് തീവ്രതയേറിയ ചുഴലിക്കാറ്റായ കാറ്റഗറി രണ്ടിലേക്കു മാറി. കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ് പ്രകാരം കാറ്റ് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കും. പലസ്ഥലങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലൂസിയാനയിലെ തെക്കൻ പ്രദേശമായ ടെറെബോൺ പാരിഷിൽ പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഫ്രാൻസീൻ ചുഴലിക്കാറ്റ് വീശി അടിച്ചത്. ജൂലൈ 8ന് ടെക്സസിലെ മാറ്റഗോർഡയ്ക്കു സമീപം ബെറിൽ, ഓഗസ്റ്റ് 5ന് ഫ്ലോറിഡയിലെ സ്റ്റീൻഹാച്ചിക്ക് സമീപം ഡെബ്ബി എന്നിവയാണു ഇതിനുമുൻപ് ഉണ്ടായ ചുഴലിക്കാറ്റുകൾ. ഫ്രാൻസീൻ കൂടുതൽ ശക്തി പ്രാപിച്ചത് ബുധനാഴ്ച രാത്രി ലൂസിയാനയുടെ തീരപ്രദേശത്തേക്ക് നീങ്ങിയപ്പോഴാണ്.

ഇഡ ചുഴലിക്കാറ്റ് കാരണം 2001ൽ ദക്ഷിണ ലൂസിയാനയിൽ രണ്ടാഴ്ചത്തെ വൈദ്യുതി മുടക്കം ഉണ്ടായിരുന്നു. അതിനു സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാൻ ഭരണകൂടം മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. ബാക്കപ്പ് ബാറ്ററികളുള്ള സൗരോർജത്താൽ പ്രവർത്തിക്കുന്ന ‘കമ്യൂണിറ്റി ലൈറ്റ്‌ഹൗസുകൾ’ സജ്ജമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനും മരുന്നുകൾ സൂക്ഷിക്കാനും ആളുകൾക്ക് ഇടം നൽകുമെന്നും മേഖലയിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment