kerala weather (11/09/24) : ന്യൂനമർദ പാത്തി ഇന്നും മഴ സാധ്യത

kerala weather (11/09/24) : ന്യൂനമർദ പാത്തി ഇന്നും മഴ സാധ്യത

ഗുജറാത്ത് മുതൽ കേരളം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയെ (offshore trough) തുടർന്ന് കേരളത്തിൽ ഇന്നും മഴ സാധ്യത. രാവിലെ കോഴിക്കോട് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. എന്നാൽ അതിശക്തമായതോ തീവ്രമായതോ ആയ മഴക്ക് സാധ്യതയില്ല. ഇടത്തരം മഴയും ചാറ്റിൽ മഴയും ആണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ അതി തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി ദുർബലപ്പെട്ട് ചത്തീസ്ഗഡിന് മുകളിൽ തുടരുകയാണ്. അടുത്ത രണ്ട് ദിവസം കൂടി ഇതു മൂലം ഉള്ള മഴ ആ മേഖലകളിൽ തുടരും. കേരളത്തിലെ കാറ്റിനെയോ മഴയെയോ ഇത് ഇനി സ്വാധീനിക്കില്ല.

ഓണാഘോഷ പരിപാടികൾ കേരളത്തിൽ പലയിടത്തും ഇന്നും നാളെയുമായി നടക്കുകയാണ്. വ്യാഴാഴ്ച വരെ (നാളെ) കേരളത്തിൽ ഇപ്പോൾ ലഭിക്കുന്നതുപോലെയുള്ള മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷണം.

തുടർന്ന് ഓണ ദിവസങ്ങളിൽ മഴ കുറയാനാണ് സാധ്യത. എന്നാൽ വരണ്ട കാലാവസ്ഥ ഉത്രാടത്തിനും തിരുവോണത്തിനും ഉണ്ടാകാൻ സാധ്യതയില്ല. കൂടുതൽ പ്രദേശങ്ങളിലും മഴ വിട്ടുനിൽക്കുമെങ്കിലും ചില മേഖലകളിൽ നേരിയതോതിൽ മഴ ഉണ്ടാകും. ന്യൂനമർദ്ദ പാത്തിയാണ് ഇതിന് കാരണം.

പൊതുവേ ഈ ആഴ്ച ലഭിച്ചതിനേക്കാൾ മഴ അടുത്തയാഴ്ച കുറവായിരിക്കും. ഓണം, നബിദിനാഘോഷ പരിപാടികൾ തടസ്സമില്ലാതെ നടത്താൻ ആകും എന്നാണ് പ്രതീക്ഷ. പ്രാദേശിക അടിസ്ഥാനത്തിലാണ് ഇപ്പോൾ ലഭിക്കുന്ന മഴ ഉള്ളത്. നിലവിലെ സാഹചര്യത്തിൽ ഓണാവധിയിൽ കിഴക്കൻ മലയോര മേഖലകളിലെ വിനോദസഞ്ചാര യാത്രകൾക്കും ഭീഷണിയില്ല.

ചില പ്രദേശങ്ങളിൽ ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന മഴ തുടർന്നുള്ള ദിവസങ്ങളിലും പ്രതീക്ഷിക്കാവുന്നതാണ്. രാത്രി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിൽ കിഴക്കൻ മലയോര മേഖലകൾ ഇടനാട് പ്രദേശങ്ങളിൽ നേരിയ തോതിലുള്ള ചാറ്റൽ മഴ ഉണ്ടാകും.

അതിശക്തമായ മഴയോ തീവ്രമഴയോ അടുത്ത അഞ്ചു ദിവസം പ്രതീക്ഷിക്കുന്നില്ല. കേരളത്തെ സ്വാധീനിക്കുന്ന അന്തരീക്ഷഘടകങ്ങൾ നിലവിലില്ലാത്തതാണ് കാരണം. ഈയാഴ്ച ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടും എന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും അത് അല്പം വൈകാൻ ആണ് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന മത്സരിച്ച് ഇന്ന് കേരളത്തിൽ ഒരു ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

കാലവർഷം വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്ന് വിട വാങ്ങുന്നതിന്റെ സൂചനകൾ ഇപ്പോഴും ദൃശ്യമായിട്ടില്ല. സാധാരണ സെപ്റ്റംബർ 15 മുതലാണ് ഇത്തരം സൂചനകൾ കണ്ടു തുടങ്ങാറുള്ളത്. ഒക്ടോബർ പകുതിയോടെ വിടവാങ്ങൽ പ്രക്രിയ പൂർത്തിയാവുകയും തുടർന്ന് തുലാവർഷം എത്തുകയും ചെയ്യും.

ഔദ്യോഗിക കലണ്ടർ അനുസരിച്ച് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ പെയ്യുന്ന മഴയാണ് കാലവർഷത്തിന്റെ (South West Monsoon) കണക്കിൽപ്പെടുത്തുക. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ അവസാനം വരെ പെയ്യുന്ന മഴ തുലാവർഷത്തിന്റെ (North East monsoon) കണക്കിലും ഉൾപ്പെടുത്തും. എന്നാൽ സെപ്റ്റംബറിലും കാലവർഷം വിടവാങ്ങി എന്ന് വരില്ല. കാലവർഷം വിടവാങ്ങാൻ വൈകിയാലും ഒക്ടോബറിൽ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഔദ്യോഗികമായി ഉൾപ്പെടുത്തുക.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment