Kerala weather 10/08/24: ചക്രവാത ചുഴി,ന്യൂനമർദ്ദം; കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു
കേരളത്തിൽ ഓഗസ്റ്റ് രണ്ടാം വാരത്തോടെ മഴ ശക്തമാകുമെന്ന് metbeat weather നിരീക്ഷകർ. ഈ മാസം 12ന് ശേഷം ആയിരിക്കും മഴ ശക്തമാവുക. ബംഗാൾ ഉൾകടലിൽ ശ്രീലങ്കക്കും തമിഴ്നാടിനും മുകളികളായി ഓഗസ്റ്റ് 13 ഓടുകൂടി ഒരു ചക്രവാത ചുഴി രൂപപ്പെടാനും, അത് ന്യൂനമർദ്ദം ആകാനും സാധ്യതയുണ്ട്. ഇത് തെക്കൻ കേരളത്തിലും കൂടുതൽ മഴയ്ക്ക് കാരണമാകും. മലയോരമേഖലകളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.
ഓഗസ്റ്റ് 12,13 തീയതികളിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത ആവശ്യമായി വരും.
ഓഗസ്റ്റ് 11 നു ശേഷം ആഗോള മഴപാത്തി ( MJO) അനുകൂല മേഖലയിൽ എത്തുന്നത്തോടെ ഈ മാസം അവസാനം വരെ കേരളത്തിൽ കാലവർഷം സജീവമാകാനുള്ള സാധ്യതയും വിവിധ ഏജൻസികൾ പറയുന്നു. ഓഗസ്റ്റ് രണ്ടാം വാരം കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് metbeat weather കഴിഞ്ഞ ഫോർകാസ്റ്റുകളിൽ പറഞ്ഞിരുന്നു.
ഇന്നത്തെ കാലാവസ്ഥ
കണ്ണൂർ, കാസർകോട് ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. മറ്റുള്ള ജില്ലകളിൽ ഉച്ചവരെ വെയിൽ ലഭിക്കുമെങ്കിലും ഉച്ചയ്ക്കുശേഷം വീണ്ടും അന്തരീക്ഷം മേഘാവൃതം ആയിരിക്കും. കിഴക്കൻ മേഖലകളിൽ വൈകിട്ടും രാത്രിയും പുലർച്ചയും ആയി ഇടിയോടുകൂടിയ മഴ സാധ്യത.
കൂടുതൽ വിവരങ്ങൾ അടുത്ത അപ്ഡേറ്റുകളിൽ
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag