American Malayali News (09/07/24) : ശബരിമല എയർപോർട്ട് അനുവദിക്കണമെന്ന് അമേരിക്കൻ മലയാളികൾ
പി പി ചെറിയാൻ
ഡാളസ് : മോദി സർക്കാർ ജൂലൈ 23 നു അവതരിപ്പിക്കുന്ന സമ്പൂർണ ബഡ്ജറ്റിൽ ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് അനുവദിക്കണമെന്ന് അമേരിക്കൻ ( American ) മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് ആവശ്യപ്പെട്ടു.
കേരളത്തിൻ്റെ വികസനം ആഗ്രഹിക്കുന്ന ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസികൾക്കായാണ് നിവേദനം. സമർപ്പികുന്നതെന്ന് പ്രസിഡണ്ട് എബി തോമസ് ചൂണ്ടിക്കാട്ടി ഇപ്പോൾ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം അതിൻ്റെ തുടർ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയിരിക്കുന്നു
ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയിലെ പുണ്യകേന്ദ്രത്തിലേക്ക് എത്തുന്നത്. ക്രിസ്ത്യൻ സമൂഹത്തിൻ്റെ ലോകപ്രശസ്തമായ മാരാമൺ കൺവൻഷനിലേക്കുള്ള പ്രവാസികളുടെ യാത്ര സുഗമമാക്കാൻ ഈ വിമാനത്താവളം അനിവാര്യമാണ് . വികസനത്തിൽ മുരടിച്ച കോട്ടയം പത്തനംതിട്ട ജില്ലയുടെ വികസനത്തിനും ഈ വിമാനത്താവളത്തിൻ്റെ നിർമാണം സഹായകമാകും.
ഇന്ന് കേരളത്തിൻ്റെ വികസനം മോദി സർക്കാരിൻ്റെ കൈകളിലാണ്. ശബരിമല ഗ്രീൻഫീൽഡ് എയർ പോർട്ടിന്റെ നിർമാണ പ്രവത്തനങ്ങൾ കൂടുതൽ ത്വരിത ഗതിയിൽ നടത്തുവാൻ വേണ്ട സാമ്പത്തീക വിഹിതം ജൂലൈ 23 -ൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് ബഹുമാനപെട്ട പ്രധാനമന്ദി നരേന്ദ്ര മോദിക്കും ധനകാര്യ മന്ത്രി ശ്രിമതി.നിർമല സീത രാമനും നിവേദനം സമർപ്പിച്ചു.
യു.എസ് മലയാളി വാർത്തകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക