weather (03/07/24) : ഇന്ന് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യത

weather (03/07/24) : ഇന്ന് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യത

ഇടവേളക്കുശേഷം കേരളത്തിൽ വീണ്ടും കാലവർഷത്തിന്റെ ഭാഗമായുള്ള ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട അതിമർദ്ദ മേഖലയെ തുടർന്നാണ് വീണ്ടും കാലവർഷക്കാറ്റ് കേരളത്തിന് അനുകൂലമായി വരുന്നത്.

ഇന്നലെ രാത്രി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ അതിമർദ്ദ മേഖല ദൃശ്യമാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിലേക്ക് ദിശ വച്ചിരുന്ന കാലവർഷക്കാറ്റ് ദക്ഷിണേന്ത്യയിലേക്കും എത്തിത്തുടങ്ങി. ഇതോടൊപ്പം മഹാരാഷ്ട്ര മുതൽ കേരളതീരം വരെ തുടരുന്ന ന്യൂനമർദ്ദ പാത്തിയും മഴ സാധ്യത വർദ്ധിപ്പിക്കും.

വടക്കൻ കേരളത്തിലാണ് ഇന്ന് കൂടുതൽ മഴ സാധ്യത. മധ്യ ജില്ലകളിലും എറണാകുളം മുതൽ തെക്കോട്ടുള്ള  മേഖലകളിലും ഇന്ന് ഇടവേളകളോടുകൂടിയ മഴ ലഭിക്കും. കൊല്ലം, തിരുവനന്തപുരം തീരദേശങ്ങളിലും മഴ സാധ്യതയുണ്ട്.

വടക്കൻ കേരളത്തിൽ മലപ്പുറം, കാസർകോട് ജില്ലകളിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് മഴ കുറവാകാനാണ് സാധ്യത. കോഴിക്കോട്,കണ്ണൂർ,വയനാട് ജില്ലകളിൽ പുലർച്ചെ മുതൽ മഴ സാധ്യതയുണ്ട്.

രാത്രിയോടെ തൃശ്ശൂർ, എറണാകുളം, തിരൂര് ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ ഇടിയോടുകൂടെ മഴ പെയ്തേക്കും. മംഗലാപുരം ഉൾപ്പെടെയുള്ള കർണാടകയുടെ തീരദേശങ്ങളിലും ഇടിയോടുകൂടി ഇന്ന് മഴ സാധ്യത.

കാസർകോട് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് ഇന്നു മിതമായ തോതിൽ മഴ സാധ്യതയുള്ളത്. തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയിലും തെക്കൻ മേഖലയിലും ഇന്ന് മഴ കുറവായിരിക്കും. അവിടെ കടുത്ത വെയിലും ചൂടും അനുഭവപ്പെടും.

അതേസമയം, ഉത്തരേന്ത്യയിൽ മഴ കനക്കും. പ്രളയമുണ്ടായ അസമിൽ ഇനിയുള്ള ദിവസങ്ങളിലും തീവ്രമായ സാധ്യത നിലനിൽക്കുന്നു. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും അതിശക്തമായ മഴ ഈ മാസം ആറു വരെ തുടരും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ, ഹിമാലയൻ മേഖലകളിലും മഴ തുടരും. രാജ്യവ്യാപകമായി ഇന്നലെയോടെ കാലവർഷം വ്യാപിച്ചിരുന്നു സാധാരണ ജൂലൈ എട്ടിനാണ് കാലവർഷം ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെയുള്ള മേഖലകൾ പൂർണമായി വ്യാപിക്കാറുള്ളത്.

ഇത്തവണ നേരത്തെയാണ് കാലവർഷം രാജ്യവ്യാപകമായി വ്യാപിച്ചത്. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ ഇന്ത്യയുടെ കരഭാഗത്ത് ആദ്യമായി എത്താറുള്ളത്. ഇത്തവണ മെയ് 30ന് തന്നെ കാലവർഷം കേരളത്തിൽ എത്തിയിരുന്നു. അടുത്തമാസത്തോടെ ഉത്തരേന്ത്യയിൽ നിന്ന് കാലവർഷം വിടവാങ്ങി തുടങ്ങും.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment