somali jet stream 20/06/24 : ഭൂമധ്യ രേഖയും ഭൂഖണ്ഡവും താണ്ടി കനത്ത മഴയുമായി സൊമാലി ജെറ്റ് ലക്ഷദ്വീപിലെത്തി
ഭൂമധ്യരേഖയും ഭൂഖണ്ഡവും താണ്ടി കനത്ത മഴയുമായി സൊമാലി ജെറ്റ് ലക്ഷദ്വീപിലെത്തി . കേരളത്തില്‍ നാളെ (21/06/24) മുതല്‍ ശക്തവും അതിശക്തവുമായ മഴക്ക് ഒരുക്കവുമായയാണ് അറബിക്കടലില്‍ സൊമാലി ജെറ്റ് സ്ട്രീം രൂപപ്പട്ടത്. ജെറ്റ് സ്ട്രീം പ്രതിഭാസം മൂലം കേരളത്തില്‍ ഈ മാസം 21 ന് ശേഷം മഴ ശക്തിപ്പെടുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു. എന്താണ് സൊമാലി ജെറ്റ് സ്ട്രീം പ്രതിഭാസമെന്ന് പരിശോധിക്കാം.
ഭൂമധ്യരേഖയും ഭൂഖണ്ഡവും താണ്ടി സൊമാലി ജെറ്റ് ലക്ഷദ്വീപ് വരെ എത്തി
കഴിഞ്ഞ 48 മണിക്കൂറില്‍ ശക്തിപ്പെട്ട സൊമാലിയന്‍ ജെറ്റ് സ്ട്രീം നിലവില്‍ ലക്ഷദ്വീപിലെ കവരത്തി വരെ സ്വാധീനം ചെലുത്തുന്നതായി മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.അന്തരീക്ഷത്തിന്റെ 1.5 കി.മി ഉയരത്തില്‍ വരെ ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ് ദ്വീപുകളിലും മാലദ്വീപിലെ കുല്ഹുദുഫുഷിയിലും ജെറ്റ്സ്ട്രീം സ്വാധീനം ഇന്ന് ദൃശ്യമാണ്. ഇത് കന്യാകുമാരി കടലിലേക്കും നീങ്ങും. ഇന്നു രാത്രി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ സാധ്യതയും നിലനില്ക്കുന്നു.
കാലവര്‍ഷക്കാറ്റിന് വേഗത കൂടി
ഇവിടങ്ങളില്‍ 1.5 കി.മി ഉയരത്തിലെ കാലവര്‍ഷക്കാറ്റിന് 27 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയുണ്ട്. കവരത്തിയില്‍ നിന്ന് പടിഞ്ഞാറ് ദിശയില്‍ 950 കി.മി അകലെ അറബിക്കടലിനു മുകളില്‍ ഈ ഉയരത്തില്‍ കാറ്റിന് 34 നോട്ടിക്കല്‍ മൈല്‍ വരെയും കാറ്റിന് വേഗമുണ്ട്. കവരത്തിയില്‍ നിന്ന് 1,938 കി.മി അകലെ സൊമാലിയന്‍ കടലില്‍ കാറ്റിന്റെ വേഗം 49 നോട്ടിക്കല്‍ മൈല്‍ വരെയാണ്.
എത്ര ദിവസം മഴ നല്‍കും
കേരളത്തില്‍ അഞ്ചു ദിവസമെങ്കിലും കേരളത്തില്‍ അതിശക്തമായ മഴ നല്‍കുന്നതാണ് ഈ പ്രതിഭാസമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. ജെറ്റ് സ്ട്രീം ശക്തി കുറയും വരെ മഴ തുടരും. അതിനാല്‍ വരുന്ന ഒരാഴ്ച മഴ കനക്കുന്നതിനാല്‍ അതനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിക്കാമെന്ന് മെറ്റ്ബീറ്റ് ഉപദേശിക്കുന്നു.
എന്താണ് സൊമാലി ജെറ്റ് (Somali Jet Stream) ?
അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തില്‍ (സമുദ്ര നിരപ്പില്‍ നിന്ന് 1 കി.മി മുതല്‍ 1.5 കി.മി വരെ ഉയരത്തില്‍) രൂപപ്പെടുന്ന കാറ്റാണ് സൊമാലി ജെറ്റ് സ്ട്രീം. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് ഭൂമധ്യരേഖ കടന്ന് എത്തുന്ന കാറ്റിന്റെ ശ്രേണിയാണിത്.
ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തു നിന്ന് വളഞ്ഞ് ഇന്ത്യയിലേക്ക് വീശുന്ന സൊമാലി ജെറ്റ് സ്ട്രീം മണ്‍സൂണ്‍ കാലത്താണ് ഉടലെടുക്കാറുള്ളത്. സൊമാലിയക്ക് സമീപമാണ് ഈ കാറ്റ് വളഞ്ഞ് കേരളം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കി ദിശമാറുന്നത്. അതിനാലാണ് ഈ കാറ്റിനെ സൊമാലി ജെറ്റ് സ്ട്രീം എന്നു വിളിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിനൊപ്പം തന്നെയാണ് സൊമാലി ജെറ്റും വീശുന്നത്. ഭൂമധ്യരേഖ കടന്നെത്തുന്ന കാലവര്‍ഷക്കാറ്റില്‍ ദക്ഷിണാര്‍ധ ഗോളത്തില്‍ മൗറീഷ്യസ് മുതല്‍ മഡഗാസ്ക്കറിന്റെ വടക്കന്‍ മേഖലയില്‍ വരെയുള്ള ഭാഗത്താണ് സൊമാലി ജെറ്റ് സ്ട്രീം ഉടലെടുക്കുന്നത്.
ആഫ്രിക്ക സന്ദര്‍ശിച്ച് കേരളത്തിലേക്ക്
തുടര്‍ന്ന് ഈ ജെറ്റ് കെനിയന്‍ തീരത്തേക്ക് നീങ്ങുന്നു. ദക്ഷിണാര്‍ധ ഗോളത്തില്‍ 3 ഡിഗ്രി തെക്കാണ് കെനിയന്‍ തീരം. കെനിയയില്‍ കയറിയ ശേഷം ഈ കാറ്റ് എത്യോപ്യ, സൊമാലിയ തീരം വഴി എത്തുന്നു. മെയ് മാസത്തില്‍ ഈ മേഖലയിലാണ് ഈ കാറ്റുണ്ടാകുക. ഏകദേശം തിരുവനന്തപുരത്തിന് സമാന്തരമായാണ് ഈ കാറ്റ് ആഫ്രിക്കന്‍ തീരത്ത് അപ്പോഴുണ്ടാകുക. സൊമാലി തീരം ഉത്തരാര്‍ധ ഗോളത്തില്‍ 9 ഡിഗ്രി വടക്കാണ് സ്ഥിതി ചെയ്യുന്നത്.
തുടര്‍ന്നാണ് ജെറ്റ് സ്ട്രീം കിഴക്കന്‍ ആഫ്രിക്കയിലേക്ക് നീങ്ങുന്നത്. പിന്നീട് അറബിക്കടലില്‍ ഇറങ്ങിയ ശേഷം ജൂണില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് അതായത് കേരളത്തിലൂടെ കിഴക്കോട്ട് വീശുന്നു. നമുക്ക് തുടര്‍ച്ചയായ മഴ നല്കുന്ന സമയത്താണ് ജെറ്റ് സ്ട്രീം ആക്ടീവ് ആകാറുള്ളത്.
സാധാരണ ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ആണ് ജെറ്റ് സ്ട്രീം ശക്തിപ്പെടുക. എട്ടു മുതല്‍ 10 ദിവസം വരെ ഇത് നീണ്ടു നില്ക്കും. ഇന്ത്യയുടെ ഉപഭൂഖണ്ഡത്തില്‍ കാലവര്‍ഷം ശക്തിപ്പെടുത്തുന്ന പ്രതിഭാസമാണ് ജെറ്റ് സ്ട്രീം.
ഇനിയുള്ള ദിവസങ്ങളിലെ മഴയിൽ താഴെപ്പറയുന്ന നാശനഷ്ടങ്ങൾ സംഭവിച്ചേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
- പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
- താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
- മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
- വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
- ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
- മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ - ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
- അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
IMPACTS EXPECTED
- Water logging on major roads and poor visibility on vehicles may lead to traffic congestion.
- Water logging / flooding in many parts of low-lying area and river banks.
- Uprooting of trees may cause damages related to the power sector.
- Partial damages to houses and huts.
- Chances of landslide and landslip.
- Rain could cause adverse impact on human & livestock as well as damage to loose & unsecured structures along the coastline
ACTIONS SUGGESTED - Traffic may be regulated effectively
- Non essential movements may be restricted and remain at safe places.
- കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
- വാട്സ്ആപ്
- ടെലഗ്രാം
- വാട്സ്ആപ്പ് ചാനല്‍
- Google News
- Facebook Page
- Weatherman Kerala Fb Page
Image Credit: Windy