kerala weather 18/06/24: കേരള തീരത്ത് ചക്രവാത ചുഴി : ഇന്ന് വിവിധ ജില്ലകളിൽ മഴ സാധ്യത

kerala weather 18/06/24: കേരള തീരത്ത് ചക്രവാത ചുഴി : ഇന്ന് വിവിധ ജില്ലകളിൽ മഴ സാധ്യത

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് രാവിലെ മഴ ലഭിച്ചു. തീരദേശങ്ങളിലാണ് കൂടുതൽ മഴക്ക് സാധ്യത. ഇന്ന് പുലർച്ചെ തെക്കു കിഴക്കൻ അറബിക്കടലിൽ (South East Arabian Sea) ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു. ഇതാണ് മഴക്ക് കാരണമായത്.

അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലാണ് ഈ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ ഉയരത്തിലാണ് ചക്രവാത ചുഴിയുടെ സ്ഥാനം. ഇന്നലെ രാവിലെ തീരദേശത്തെ കാറ്റ് അനുകൂലമായിരുന്നില്ല. രാത്രിയോടെയാണ് കാറ്റ് അനുകൂലമായി തുടങ്ങിയത്. ഇതും ചക്രവാത ചുഴിയും കാരണം രാവിലെ കടലിലും തീരത്തും പരക്കെ മഴ ലഭിച്ചു.

കേരളത്തിൻ്റെ കിഴക്കൻ മേഖലയിൽ ഇന്നലെ രാത്രി വൈകി മഴ ലഭിച്ചിരുന്നു. ഇന്നലെ രാത്രി കിഴക്കൻ മേഖലയിൽ മഴ സാധ്യതയുണ്ടെന്ന് രാവിലത്തെ റിപ്പോർട്ടിൽ Metbeat News വ്യക്തമാക്കിയിരുന്നു. എന്നാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് ഇന്നലെ രാത്രി മഴ ലഭിച്ചത്.

ഇന്ന് പുലർച്ചയോടെ കേരളത്തിൻ്റെ പടിഞ്ഞാറൻ തീരത്തും മഴ തുടങ്ങി. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് രാവിലെ മഴ ലഭിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള തീരദേശ മേഖലകളും ഇടനാട് പ്രദേശങ്ങളും മേഘാവൃതമാണ്.

അറബിക്കടലിലും രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം മേഘങ്ങൾ കാണാൻ കഴിയും. കാറ്റ് അനുകൂലമാകുന്ന പ്രദേശങ്ങളിൽ ഇടത്തരം മഴയോ ശക്തമായ മഴയോ ആയി ഈ മേഘങ്ങൾ പെയ്തിറങ്ങും. തീരദേശങ്ങൾ കേന്ദ്രീകരിച്ച് ആയിരിക്കും കൂടുതൽ മഴയ്ക്ക് സാധ്യത.

ഉച്ചവരെ മഴക്ക് അല്പം ഇടവേളകൾ ലഭിക്കും. ഉച്ചക്കുശേഷം ഇടത്തരം പ്രദേശങ്ങളിലേക്കും മഴ എത്തും. എന്നാൽ നേരത്തെ പറഞ്ഞ ഈ മാസം 20ന് ശേഷമുള്ള മഴ അല്ല ഇപ്പോൾ പെയ്യുന്നത്. 20 നുശേഷം കാലവർഷം കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തിപ്പെടും. ആഗോള കാലാവസ്ഥ പ്രതിഭാസങ്ങൾ കാലവർഷക്കാറ്റിന്റെ സജീവമാക്കുന്നതാണ് ഇതിന് കാരണം.

ഇപ്പോൾ പെയ്ത മഴ സാധാരണ കാലവർഷത്തെ തുടർന്നാണ് ലഭിക്കുന്നത്. ഇന്നലെ മഴ കുറയാൻ കാരണം കേരള തീരത്തെ off shore wind ആയിരുന്നു. കൂടാതെ കടലിൽ മേഘരൂപീകരണവും കുറവായിരുന്നു. ഇതിനു വ്യത്യസ്തമായി ഇന്ന് കേരളതീരത്ത് ചക്രവാത ചുഴി രൂപപ്പെടുകയും കാറ്റ് അനുകൂലമാവുകയും ചെയ്തു.

തെക്കുകിഴക്കൻ അറബി കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടതിന് പിന്നാലെ,
വടക്കു -കിഴക്കൻ അറബി കടലിൽ സൗരാഷ്ട്രയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ ആയി ഒരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment