മ്യാന്‍മറില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
മ്യാന്മറില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകീട്ട് 6.45 നായിരുന്നു ചലനം ഉണ്ടായത്.
ചലനത്തെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളായ ഇന്ത്യയിലെ ഗുവഹാത്തി, ഷില്ലോങ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.