UAE ക്ക് ആശ്വസിക്കാം – പ്രതികൂല കാലാവസ്ഥ അവസാനിച്ചു
ദുബായ്: യുഎഇ ജനങ്ങളെ പേടിപ്പെടുത്തിയ അസ്ഥിരമായ കാലാവസ്ഥക് താല്‍ക്കാലികമായി അവസാനമെന്ന് National emergency crisis and desaster management authority. രാജ്യത്ത് മഴയും കാറ്റും വീണ്ടും ശക്തമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ജനങ്ങൾക് ആശ്വാസമായി ഈ പ്രഖ്യാപനം.
കഴിഞ്ഞ 3 ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിനും മഴക്കും ഇന്നലെ വൈകുന്നേരത്തോടെ സാധാരണ നിലയിലേക്ക് തിരികെ എത്തിയതായും മഴയുടെയും കാറ്റിന്റെയും തീവ്രത കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ അസ്ഥിര കാലാവസ്ഥ അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രവും അറിയിച്ചു.
കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് കൊടുത്തതിനാൽ പ്രതിരോധ നടിപടികൾ നേരത്തെ UAE ഗവണ്മെന്റ് എടുത്തിരുന്നതിനാലും പരമാവധി അപകടങ്ങൾ കുറക്കാൻ സാധിച്ചു.
മോശം കാലാവസ്ഥ തരണം ചെയ്യുന്നതിനുള്ള വ്യത്യസ്ത സംഘടനകളുടെ ഒരുമിച്ചുള്ള പ്രവർത്തനത്തെ കാലാവസ്ഥ വിഭാഗം പ്രത്യേകം അഭിനന്ദിച്ചു. പൊതുജനങ്ങളുടെ അധികൃതരുടെ നിർദ്ദേശങ്ങൾ വളരെ കൃത്യമായി അനുസരിക്കുകയും സഹകരിക്കുകയും ചെയ്തതിന് പ്രത്യേകം പ്രകീർത്തിച്ചു. ഭാവിയിലും ഇത്തരം കാലാവസ്ഥ പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനത്തിന്റെ ഭാഗത്തുള്ള പൂർണ്ണ സഹകരണത്തെ ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 16ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴ ആയിരക്കണക്കിന് വീടുകള്‍, മറ്റ് കെട്ടിടങ്ങള്‍, റോഡുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ കൂടുതല്‍ പ്രതികൂലമായി ബാധിച്ച പ്രദേശങ്ങളെ പ്രത്യേകമായെടുത്ത് അവിടേക്ക് വേണ്ട മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കാനും അധികൃതര്‍ക്ക് സാധിച്ചു.
ഇപ്രാവശ്യം നേരത്തെ മുൻകരുതലുകൾ എടുത്തിരുന്നതിനാൽ മോശമല്ലാത്ത രീതിയല്‍ മഴ പെയ്തിട്ടും വീടുകളില്‍ വെള്ളം കയറുകയോ വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്ത വ്യാപക സംഭവങ്ങള്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമുകള്‍ മുന്‍തൂക്കം നല്‍കിയത്.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS