ഖത്തറിൽ നാളെ മുതൽ കനത്ത മഴക്ക് സാധ്യത
ദോഹ: നാളെ മുതൽ ഖത്തറിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.പൊതു ജങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതരുടെ നിർദ്ദേശമുണ്ട്.
ബുധനാഴ്ച്ച മുതൽ വ്യാഴായ്ച്ച വൈകുന്നേരം വരെ ഇടിയോടു കൂടിയ മഴയും കാറ്റുമായിരിക്കും.
അതേസമയം UAE യിലും കനത്ത മഴ സാധ്യതയുണ്ട്.
ഗൾഫ് മേഖലയിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് നാളെ മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ മഴ ലഭിക്കും. കഴിഞ്ഞ തവണ മഴ ലഭിച്ച യു.എ.ഇയിലും യു.എ.ഇയോട് ചേർന്ന് ഒമാനിൻ്റെ വടക്കൻ മേഖലകളിലും ആണ് ശക്തമായ മഴ സാധ്യത.
കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യ, യു.എ.ഇയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചു. സൗദിയിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. പുണ്യ സ്ഥലങ്ങളായ മക്ക, മദീന മേഖലയിലും ശക്തമായ ഇടിമിന്നലോട് കൂടെയുള്ള മഴക്ക് സാധ്യത.
കാലാവസ്ഥ വാർത്തകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം
FOLLOW US ON GOOGLE NEWS