താപ തരംഗം: അങ്കണവാടികള്‍ക്ക് ഇന്ന് മുതൽ അവധി
അന്തരീക്ഷ താപനില ഉയര്‍ന്നതോടെ കേരളത്തിലെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. മൂന്നു ജില്ലകളില്‍ താപതരംഗ മുന്നറിയിപ്പും മറ്റു ജില്ലകളിലെ കടുത്ത ചൂടും പരിഗണിച്ചാണ് തീരുമാനം.
താപ തരംഗത്തിന്റെ സാഹചര്യത്തില്‍ ദുരന്ത നിവാരണ ്‌തോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ആണ് അങ്കണവാടികള്‍ക്ക് അവധി നല്‍കാന്‍ നിര്‍ദേശിച്ചത്. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും.
അതേസമയം, സംസ്ഥാനത്തെ 3 ജില്ലകളില്‍ താപതരംഗം രണ്ടു ദിവസം കൂടി തുടരും. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് താപതരംഗം മുന്നറിയിപ്പ് രണ്ട് ദിവസം കൂടി തുടരുന്നത്. പാലക്കാട് 41 ഡിഗ്രി വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS