kuwait Job 25/04/24: kipco നിങ്ങളെ വിളിക്കുന്നു; ഓൺലൈനായി അപേക്ഷിക്കാം

kuwait Job 25/04/24: kipco നിങ്ങളെ വിളിക്കുന്നു; ഓൺലൈനായി അപേക്ഷിക്കാം

മിഡിൽഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും സാന്നിധ്യമുള്ള കുവൈത്ത് പ്രോജക്ട് കമ്പനി kipco (കിപ്കോ) യിൽ തൊഴിലവസരമുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് കിപ്കോയിൽ റിപ്പോർട്ട് ചെയ്യുന്ന തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയും. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.

ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമിക്കുന്നതിനും സ്കെയിലിംഗ് ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള സ്ട്രാറ്റജിയാണ് കിപ്കോ ചെയ്യുന്നത്.

സാമ്പത്തിക സേവനങ്ങൾ, മാധ്യമങ്ങൾ, റിയൽഎസ്റ്റേറ്റ്, വ്യവസായം എന്നിവയാണ് കിപ്‌കോയുടെ പ്രധാന ബിസിനസ്സ് മേഖലകൾ. വാണിജ്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, അസറ്റ് മാനേജ്‌മെന്റ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് എന്നിവയിലെ ഹോൾഡിംഗുകൾ ഉൾപ്പെടുന്നു. സുതാര്യതയും മികച്ച പ്രകടനവും കൊണ്ട് ആഗോള സാമ്പത്തിക സമൂഹത്തിൽ പ്രശസ്തി നേടിയ കമ്പനിയാണ് കിപ്കോ.

2018 ഡിസംബർ 31 വരെ 342 കോടി യു.എസ് ഡോളറിന്റെ ഏകീകൃത ആസ്തിയുള്ള മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ നിക്ഷേപ ഹോൾഡിംഗ് കമ്പനിയാണ് കിപ്‌കോ. 24 രാജ്യങ്ങളിലായി 60 ലധികം കമ്പനികൾ കിപോക്യ്ക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നു. 1960 ലെ കുവൈത്ത് കൊമേഴ്‌സ്യൽ കമ്പനീസ് കോഡിന്റെ ആർട്ടിക്കിൾ 94 പ്രകാരം 1975 ഓഗസ്റ്റ് 2-ന് കിപ്‌കോ ലയിപ്പിച്ചു.

ഇതിനു ശേഷം കമ്പനി ഗണ്യമായി വളരുകയും ജി.സി.സിയിലും വിശാലമായ നോർത്ത് ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് മേഖലയിലും ഉടനീളം പ്രവർത്തിക്കുന്ന കമ്പനികളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ കാര്യമായ നിക്ഷേപം നടത്തുകയും ചെയ്തു.

നിങ്ങൾക്കും ഈ കമ്പനിയുടെ ഭാ​ഗമാകാനുള്ള അവസരമാണ് ഇപ്പോൾ ഉള്ളത്. അതിനായി താഴെ നൽകിയിരിക്കുന്ന കിപ്കോയുടെ കരിയർ പേജിലേക്കുള്ള ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം. നിങ്ങളുടെ വ്യക്തി വിവരങ്ങൾ, വിദ്യാഭ്യാസ യോ​ഗ്യത, പ്രവർത്തി പരിചയം എന്നിവയും മെയിൽ ഐ.ഡി, ഫോൺ നമ്പർ എന്നിവയും നൽകി അപേക്ഷ സമർപ്പിക്കാം. നിങ്ങളുടെ റസ്യൂം അപ് ലോഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. അത് ചെയ്ത ശേഷം നിങ്ങളുടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
metbeat career news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment