വേനൽ മഴയിലെ കുറവ് ; കാർഷിക ഉത്പാദനത്തിലും ഇടിവ്
കാലവർഷം കുറഞ്ഞതോടെ കേരളത്തിലെ കാർഷിക ഉൽപാദനത്തിലും ഇടിവ്. കുരുമുളക് ഉത്പാദനമാണ് കുറഞ്ഞത്. ഹൈറേഞ്ച് മേഖലയിൽ കുരുമുളക് വിളവെടുപ്പ് ആദ്യ പകുതി പിന്നിട്ടപ്പോൾ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി.
കാലവർഷം ദുർബലമായത് മൂലം വേണ്ടത്ര ജലസേചന അവസരം ലഭിക്കാതിരുന്നത് പല തോട്ടങ്ങളിലും മുളക് മണികൾ തിരികളിൽനിന്ന് അടർന്നുവീണിരുന്നു. തുലാവർഷം അനുകൂലമായെങ്കിലും വിളവ് പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ലെന്ന് കർഷകർ പറയുന്നു. ഈ മാസം അവസാനത്തിൽ തന്നെ വിളവെടുപ്പ് പൂർത്തിയാകുമെന്ന സൂചനയാണ് ലഭ്യമാകുന്നത്.
അതേസമയം ടെർമിനൽ മാർക്കറ്റിൽ പ്രതിദിനം ശരാശരി 40 ടൺ മുളക് വിൽപനക്ക് എത്തുന്നുണ്ട്. വിദേശ കുരുമുളക് ഗുണനിലവാരത്തിൽ പിന്നിലായതിനാൽ ചരക്കുവരവ് വിലയിടിവ് രൂക്ഷമാക്കി. ചുരുങ്ങിയ ആഴ്‌ചകളിൽ ഏകദേശം 4000 രൂപ കുറഞ്ഞു. വാരാവസാനം അൺഗാർബിൾഡ് കുരുമുളക് 54,100 രൂപയിലാണ്.
മണ്ണും കാലാവസ്ഥയും
കാലാവസ്ഥ
ധാരാളം മഴയും ചൂടുമുള്ള ഉഷ്ണ മേഖല പ്രദേശമാണ് കുരുമുളകിന്റെ വളർച്ചക്കാവശ്യം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ പശ്ചിമ ഘട്ടത്തിന്റെ താഴ്‌വര പ്രദേശങ്ങളാണ് കുരുമുളക് കൃഷിക്കനുയോജ്യം. സമുദ്ര നിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ 20 ഡിഗ്രിയിൽ വടക്കും 20 ഡിഗ്രിയിൽ തെക്കും അക്ഷാംശങ്ങൾക്കിടയിലാണ് കുരുമുളക് വിജയകരമായി വളരുന്നത്. 10 ഡിഗ്രി,സെൽഷ്യസിനും 40 ഡിഗ്രിസെൽഷ്യസിനും ഇടയിൽ ചൂടുതാങ്ങാനുള്ള ശേഷി ഈ വിളക്കുണ്ട്. 125-200 നു മിടയിൽ വാർഷ മഴ ലഭ്യതയാണ് കുരുമുളകിന് അനുയോജ്യം. 45-6.5 നു മിടയിൽ പി.എച്ച്. മൂല്യമുള്ള ഏതു തരം മണ്ണിലും കുരുമുളക് വളർത്തുന്നുണ്ടെങ്കിലും ചെമ്മണ്ണാണ് (ചെങ്കൽ മണ്ണ്) സ്വാഭാവികമായ ആവാസവ്യവസ്ഥ.
മഴ
വാർഷിക മഴ ലഭ്യത 250 സെ.മി ആകുന്നതാണ് കുരുമുളകിന്റെ ശരിയായ വളർച്ചക്ക് ഏറ്റവും അനുയോജ്യം. മഴലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും കുരുമുളക് വളർന്നു കാണുന്നുണ്ട്. 20 ദിവസത്തിൽ 70 മില്ലിമീറ്റർ മഴ, ചെടി തിടം വക്കാനും പൂവിടാനും മതിയാകും. പൂവിട്ടു തുടങ്ങിയാൽ പിന്നെ അത് തുടർന്ന് കൊള്ളും ശക്തിയായ മഴ കുരുമുളകു മണികൾ വികസിക്കുന്ന സമയത്ത് ലഭിച്ചില്ലങ്കിലും കുറച്ചു ദിവസത്തേക്കായാൽ പോലും ഈ സമയത്ത് അൽപം വരൾച്ച ബാധിച്ചാൽ അത് ഉത്പാദനത്തെ സാരമായി ബാധിക്കും. നീണ്ടുനിൽക്കുന്ന വരൾച്ച ചെടിയുടെ വളർച്ചയേയും ബാധിക്കും.
മണ്ണ്
ഇളക്കമുള്ള നീർവാർച്ചയുള്ള ധാരാളം ജൈവാംശമുള്ള മണ്ണാണ് കുരുമുളകിനാവശ്യം. മണ്ണിൽ വെള്ളമില്ലാതാകുന്ന അവസ്ഥ വളരെ കുറഞ്ഞ ദിവസത്തേക്കാണെങ്കിലും ചെടിക്ക് വളരെ ഹാനികരമാണ്.നീർവാർച്ചക്ക് സൗകര്യമില്ലാത്ത പ്രദേശങ്ങൾ നിർബന്ധമായും ഒഴിവാക്കണം.
© Metbeat News