Nepal Earthquake update: മരണ സംഖ്യ 140 ആയി; ബിഹാറിലും ശക്തമായ ഭൂചലനം

Nepal Earthquake update

നേപ്പാളിൽ പ്രാദേശിക സമയം ഇന്ന് പുലർച്ചെ 3 ന് ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 140 ആയി. പടിഞ്ഞാറൻ നേപ്പാളിലാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചു. ഈ മേഖലയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 500 കിലോമീറ്റർ അകലെ ജജർ കോട്ട് ജില്ലയിൽ ആണ് പ്രഭവ കേന്ദ്രം. ദുരിതബാധിതരെ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഇവിടെയെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേപ്പാളിന് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഭൂചലനത്തിൽ വലിയ നാശനഷ്ടമാണ് നേപ്പാളിലുണ്ടായത്. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്ന് പുലർച്ചെ ഉണ്ടായത്. ദുരന്തന്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. ഭൂചലനത്തിൽ നാനൂറിലേറെ പേർക്ക് പരുക്കേൽക്കുകയും 140 പേർ ഇതുവരെ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. നേപ്പാൾ പ്രധാനമന്ത്രി ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിക്കും.

അതേസമയം ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. രാത്രി നടന്ന അപകടമായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.

നേപ്പാൾ പോലീസും ശരീരവുമാണ് ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

ബിഹാറിലും ശക്തമായ ഭൂചലനം

നേപ്പാളിലെ ഭുജനത്തിന്റെ പ്രവർത്തനം ബിഹാറിലും ശക്തമായി അനുഭവപ്പെട്ടു. ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ ഇല്ല. പട്ന, കതിഹാർ, കിഴക്കൻ ചമ്പാരൻ , പടിഞ്ഞാറൻ ചമ്പാരൻ , മുസഫർ പൂർ, സസാരൻ, ദർബാൻഗ, നവാഡ നേപ്പാൾ – ഇന്ത്യ അതിർത്തിയിലെ മറ്റു ഗ്രാമങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment