യുഎഇയില്‍ നേരിയ ഭൂചലനം; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

യുഎഇയിൽ നേരിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർമെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. യുഎഇയിലെ ഫുജൈറയില്‍ ഇന്ന് രാവിലെ 6.18ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തി. ദിബ്ബ മേഖലയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്നും അധികൃതര്‍ പറഞ്ഞു.

യുഎഇയില്‍ നേരിയ ഭൂചലനം; ആശങ്ക  വേണ്ടെന്ന് വിദഗ്ധര്‍
യുഎഇയില്‍ നേരിയ ഭൂചലനം; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

നേരിയ ഭൂകമ്പമാണ് ഉണ്ടായതെന്നും പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്‍സിഎം വ്യക്തമാക്കി. ചെറിയ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു.

പല താമസക്കാരും ചെറിയ ഭൂചലനം അനുഭവപ്പെട്ടതായി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

യുഎഇയില്‍ നേരിയ ഭൂചലനം; ആശങ്ക  വേണ്ടെന്ന് വിദഗ്ധര്‍
യുഎഇയില്‍ നേരിയ ഭൂചലനം; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment