തിരുവനന്തപുരം ജില്ലയിൽ ഇന്നലെ ലഭിച്ചത് തീവ്ര മഴ. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂർ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് വെള്ളായണിയിൽ 216 എം എം, പൊന്മുടിയിൽ 211 എം എം, വർക്കല 166.5 mm,
നെയ്യാറ്റിൻകരയിൽ 118 എം എം,പിരപ്പൻകോട് 127 എംഎം, എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ മഴ രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്ത് ദുരിത പെയ്തില് നിരവധി നാശനഷ്ടം
ഇന്നലെ രാത്രി തുടങ്ങിയ മഴയില്‍ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു. നഗര, മലയോര, തീര മേഖലകളില്‍ മഴ ശക്തമാകുന്ന സാഹചര്യമാണ് കാണുന്നത്.
നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല തുടങ്ങിയ പ്രദേശങ്ങളില്‍ മഴ കനക്കുകയാണ്. ടെക്നോപാര്‍ക്ക് ഫെയ്സ് 3ന് സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ ഫയര്‍ഫോഴ്സ് വാട്ടര്‍ ഡിങ്കിയില്‍ മാറ്റിയിട്ടുണ്ട്.
കഴക്കൂട്ടം, മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പോത്തന്‍കോട് ഭാഗങ്ങളില്‍ വീടുകളിലും വെള്ളം കയറി. പാറ്റൂര്‍, കണ്ണമൂല, ചാക്ക തുടങ്ങിയ തിരുവനന്തപുരത്തെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
പോത്തന്‍കോട് കരൂരിലെ 7 വീടുകളിലാണ് വെള്ളം കയറിയത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ പിന്‍ഭാഗത്തെ മതില് ഇടിഞ്ഞുവീണു. വെളുപ്പിന് 12.30ഓടെയായിരുന്നു സംഭവം. പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ആളപായമില്ല.
പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് യുവാവിന് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തെറ്റിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ സര്‍വീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ടെക്നോപാര്‍ക്കിലേക്കുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ സര്‍വീസ് റോഡ് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ന്യൂനമർദം ശക്തിപ്പെട്ടാൽ മഴ കുറയും
അതിനിടെ, തെക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ശക്തമായ മഴ തുടരുമെന്നാണ് metbeat weather പറയുന്നത്. അറബിക്കടൽ ന്യൂനമർദം ശക്തിപ്പെട്ടാൽ മഴ കുറയും.
മഴ തുടരുമെന്ന് IMD
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (IMD).
ഒക്ടോബർ 15 മുതൽ 19 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.