low pressure update 02/10/23: ന്യൂനമര്‍ദം അഞ്ചു ദിവസം കൊണ്ട് നല്‍കിയത് ഓഗസ്റ്റില്‍ ലഭിച്ചതിന്റെ ഇരട്ടിയിലധികം മഴ

low pressure update 02/10/23

ന്യൂനമര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ 5 ദിവസം കേരളത്തില്‍ പെയ്തത് ഓഗസ്റ്റില്‍ കേരളത്തില്‍ പെയ്തതിന്റെ ഇരട്ടിയിലധികം മഴ. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദങ്ങളുടെ സ്വാധീന ഫലമായി കേരളത്തില്‍ കഴിഞ്ഞ 5 ദിവസം ലഭിച്ചത് 162 എം.എം മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

ഈ കാലയളവില്‍ പെയ്യേണ്ടത് 44 എം.എം മഴയാണ്. 266 ശതമാനം അധിക മഴയാണ് ഈ സമയത്ത് കേരളത്തില്‍ ലഭിച്ചത്. ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ ആകെ പെയ്തത് 60 എം.എം മഴയായിരുന്നു.

 

കൂടുതല്‍ എറണാകുളം, കുറവ് വയനാട്, പാലക്കാട്

സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 02 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 228 എം.എം മഴയാണ് ഇവിടെ ലഭിച്ചത്. കോട്ടയം 225 എം.എം മഴ നേടി രണ്ടാം സ്ഥാനത്തെത്തി. ആലപ്പുഴയില്‍ 210 എം.എം രേഖപ്പെടുത്തി.

low pressure update 02/10/23

ആലപ്പുഴയിലും കോട്ടയത്തും 400 ശതമാനത്തിലേറെ മഴ

കിഴക്കന്‍ ജില്ലകളായ വയനാട്, പാലക്കാട് എന്നിവയാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. എറണാകുളത്ത് സാധാരണ ലഭിക്കേണ്ട 49.2 എം.എം മഴക്ക് പകരം 228 എം.എം മഴയും (363 ശതമാനം കൂടുതല്‍) കോട്ടയത്ത് 43 എം.എം മഴക്ക് പകരം 224.9 എം.എം മഴയും (423 ശതമാനം അധികം) ആലപ്പുഴയില്‍ 40.5 എം.എം മഴക്ക് പകരം 209.8 എം.എം മഴയുമാണ് (418 ശതമാനം അധികം) രേഖപ്പെടുത്തിയത്.

ഏറ്റവും കുറവ് വയനാട്

ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 36.6 എം.എം മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 93.2 എം.എം മഴ ലഭിച്ചു. 155 ശതമാനം മഴക്കൂടുതലാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെ ജില്ലയായ പാലക്കാട്ട് 36 എം.എം മഴയാണ് ലഭിക്കേണ്ടത്. പകരം 93.3 എം.എം മഴ ലഭിച്ചു. 159 ശതമാനം മഴക്കൂടുതലാണ് ഇവിടെ രേഖപ്പെടുത്തിയത്.

മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെ

കണ്ണൂര്‍ ലഭിക്കേണ്ടത് 42.2 എം.എം, ലഭിച്ചത് 195.8 എം.എം (364 ശതമാനം കൂടുതല്‍)

കാസര്‍കോട് ലഭിക്കേണ്ടത് 41.5 എം.എം ലഭിച്ചത് 195.6 എം.എം (371 ശതമാനം കൂടുതല്‍)

പത്തനംതിട്ട ലഭിക്കേണ്ടത് 49.4 എം.എം , ലഭിച്ചത് 187 എം.എം (279 ശതമാനം കൂടുതല്‍)

കോഴിക്കോട് ലഭിക്കേണ്ടത് 50 എം.എം, ലഭിച്ചത് 182.8 എം.എം (266 ശതമാനം കൂടുതല്‍)

തൃശൂര്‍ ലഭിക്കേണ്ടത് 44.5 എം.എം , ലഭിച്ചത് 172.4 എം.എം (287 ശതമാനം കൂടുതല്‍)

കൊല്ലം ലഭിക്കേണ്ടത് 38.8 എം.എം , ലഭിച്ചത് 166 എം.എം (328 ശതമാനം കൂടുതല്‍)

മലപ്പുറം ലഭിക്കേണ്ടത് 43.9 എം.എം, ലഭിച്ചത് 155.5 എം.എം (254 ശതമാനം കൂടുതല്‍)

തിരുവനന്തപുരം ലഭിക്കേണ്ടത് 28.9 എം.എം, ലഭിച്ചത് 144.7 എം.എം, (401 ശതമാനം കൂടുതല്‍)

ഇടുക്കി ലഭിക്കേണ്ടത് 62.2 എം.എം, ലഭിച്ചത് 114.9 എം.എം, (85 ശതമാനം കൂടുതല്‍)

ഇടുക്കി ഡാമിലും ജലനിരപ്പ് കൂടി

ഇടുക്കി ഡാമിലും ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള മഴ ജലനിരപ്പില്‍ വര്‍ധനവ് രേഖപ്പെടുത്തി. മഴ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയില്‍ കുറവായിരുന്നു. ഇടുക്കിയില്‍ ഈ കാലയളവില്‍ ലഭിക്കേണ്ടതിനേക്കാള്‍ 85 ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയത്. ഇതുവരെ ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 40.27 % മഴയാണ് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് 5.26 അടി ജലനിരപ്പ് വര്‍ധിച്ചു.

low pressure update 02/10/23
idukki dam level map

കനത്ത മഴയിൽ ജലസംഭരണികൾ നിറയുന്നത് വൈദ്യുത ബോർഡിന് ആശ്വാസം. കേരളത്തിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ജലസംഭരണികളിൽ 50 ശതമാനം വെള്ളം എത്തി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 75.442 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടുകളിൽ ഒഴുകിയെത്തി.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment