ഗുജറാത്തിൽ 8 മരണം : മഹാരാഷ്ട്രയിലും കനത്ത മഴ; ഗോവ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്
ഗുജറാത്തിലും മഹാരാഷ്ട്രയിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. മധ്യപ്രദേശ്, കർണാടക, ഒഡീഷ, ഗോവ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഗുജറാത്തിൽ കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്നലെ 8 മരണം റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 61 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നേരിടാൻ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെ അധികൃതർ വിന്യസിച്ചിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.ഇന്ന് മധ്യപ്രദേശിലും, ഗോവയിൽ ജൂലൈ 27 വരെയും, മഹാരാഷ്ട്രയിൽ നാളെ വരെയും, ഗുജറാത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജൂലൈ 28 വരെ “കനത്ത മഴ”ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
അതേസമയം കർണാടകയിൽ കനത്ത മഴയ്ക്ക് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉത്തര കർണാടക ജില്ലയിൽ കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ പ്രവചനം അനുസരിച്ച് യെല്ലോ അലർട്ട് ആണ്. ഇന്നലെ വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് ആയിരുന്നു. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് മഴ തടസ്സമാകുന്നു. ഇടവിട്ടുള്ള അപ്രതീക്ഷിതമായ മഴയിൽ പുഴയിൽ നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ പുഴയിൽ ഇറങ്ങാൻ നാവികസേനയ്ക്ക് കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇപ്പോൾ മഴ അല്പം ശമിച്ചതോടെ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങിയിട്ടുണ്ട്. 15 അംഗസംഘം 3 ബോട്ടുകളിലാണ് പുഴയിൽ ഇറങ്ങിയത്. പുഴയുടെ അടിയിലേക്ക് പോകാനുള്ള സാഹചര്യം ആണോ എന്നുള്ള പരിശോധനയാണ് ആദ്യഘട്ടത്തിൽ നടക്കുക. ഉചിതമായ സാഹചര്യമെങ്കിൽ മുങ്ങൽ വിദഗ്ധർ പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും. ഇന്നലെയാണ് അർജുന്റെ ലോറി പുഴയിൽ ഉണ്ടെന്ന നിർണായക വിവരം ലഭിച്ചത്. ലോറി തല കീഴായാണ് നിൽക്കുന്നത് എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇന്ന് അർജുന്റെ ലോറി പുറത്തെടുക്കാൻ ആകുമെന്ന് പ്രതീക്ഷയും അധികൃതർ നൽകുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page