7 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. സംഭവം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു . അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്.
മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിത തൊഴിലുറപ്പ് തൊഴിലാളികളായ 7 പേർക്കാണ് ഇടിമിന്നൽ ഏറ്റത്. ഇതിൽ അഞ്ച്പേരെ
മുണ്ടക്കയം സർക്കാർ ആശുപത്രിയിലും 2 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇടിമിന്നലേറ്റ് ഒരു മരണം
മാവൂരിൽ 50 കാരി ഇടിമിന്നലേറ്റ് മരണപ്പെട്ടു. താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമയാണ് മരിച്ചത്.

കോഴിക്കോട് ഇടിമിന്നൽ ഏറ്റ് ഒരു മരണം
കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമയാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.