പാപ്പുവ ന്യൂ ഗിനിയയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 5 മരണം, 1,000 വീടുകൾ തകർന്നു
വടക്കൻ പാപുവ ന്യൂ ഗിനിയയിൽ ഉണ്ടായ ഭൂചലനത്തിൽ അഞ്ച് പേർ മരിക്കുകയും 1,000 വീടുകൾ തകരുകയും ചെയ്‌തതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു.“ഇതുവരെ, ഏകദേശം 1,000 വീടുകൾ തകർന്നു ,” ഈസ്റ്റ് സെപിക് ഗവർണർ അലൻ ബേർഡ് പറഞ്ഞു, “പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും നാശനഷ്ടം ഉണ്ടായി.
കിഴക്കന്‍ സെപിക് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. വെവാക്കിന് 88 കി.മി തെക്കുപടിഞ്ഞാറാണ് ഭൂചലനമുണ്ടായത്.
ഞായറാഴ്ച രാവിലെ 6.9 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്ന് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എന്നാല്‍ സുനാമി മുന്നറിയിപ്പില്ലെന്ന് പസഫിക് വാണിങ് സെന്റര്‍ അറിയിച്ചു. ഭൂചലനമുണ്ടായത് കരപ്രദേശത്ത് ആയതിനാലാണിത്. പ്രാദേശിക സമയം രാവിലെ 6.22 നായിരുന്നു ശക്തിയായ ഭൂചലനം. 35 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം.
തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന മേഖലയിലാണ് പാപുവ ന്യൂ ഗുനിയ. അതിനാല്‍ ഇവിടെ ഭൂചലനം പതിവാണ്. ജനവാസം കുറഞ്ഞ കാടിൻ്റെ ഉയർന്ന പ്രദേശങ്ങളിൽ അവ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്. മണ്ണിടിച്ചിലുകൾക്ക് കാരണമാകാറുണ്ട്. ദുർഘടമായ ഭൂപ്രദേശവും സീൽ ചെയ്ത റോഡുകളുടെ അഭാവവും തിരച്ചിൽ-രക്ഷാ പ്രവർത്തനങ്ങളെ ഗുരുതരമായി തടസ്സപ്പെടുത്തും.
കഴിഞ്ഞ വർഷം ഏപ്രിലിൽ റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രാജ്യത്തിൻ്റെ ഉൾഭാഗത്ത് കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് ഏഴ് പേർ മരിച്ചിരുന്നു.