തായ്‌വാനില്‍ 6.3 തീവ്രതയുള്ള ഭൂചലനം
തായ്‌വാനില്‍ 6.3 തീവ്രതയുള്ള ഭൂചലനം. തായ്‌വാന്റെ കിഴക്കന്‍ നഗരമായ ഹുയാലിയനില്‍ നിന്ന് 34 കി.മി അകലെയാണ് ഭൂചലനം. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് 7.35 നാണ് ഭൂചലനമുണ്ടായത്. ഭൗമോപരിതലത്തില്‍ നിന്ന് 9.7 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ഭൂചലന സാധ്യത മേഖലയിലാണ് തായ്‌വാന്‍. രണ്ട് ടെക്ടോണിക് പ്ലേറ്റുകള്‍ക്കിടയിലാണ് തായ്‌വാന്‍ സ്ഥിതി ചെയ്യുന്നത്. ഹുയാലിയനില്‍ നിന്ന് 15 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. കഴിഞ്ഞ ഏപ്രിലിലും ഇവിടെ ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ ഭൂചലനമാണിത്. 17 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
തായ്‌വാന്‍ നാഷനല്‍ ഫയര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നാഷനഷ്ടങ്ങള്‍ ഇല്ലെന്നാണ് വിവരം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag