6.2 magnitude Earthquake near srilanka : ശ്രീലങ്കയ്ക്ക് സമീപം ശക്തമായ ഭൂചലനം
ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കക്ക് സമീപം ശക്തമായ ഭൂചലനം. കൊളംബോയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12.30 ഓടെ 6.2 തീവ്രതയുള്ള ഭൂചലനം ആണ് ഉണ്ടായതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സമുദ്ര അടിത്തട്ടിൽ നിന്ന് 10 കി.മി താഴ്ച്ചയിൽ ആണ് പ്രഭവ കേന്ദ്രം. ശ്രീലങ്കയിൽ നിന്ന് 800 കി.മീ തെക്കു കിഴക്കാണ് ഭൂചലന പ്രഭവ കേന്ദ്രം.
ശ്രീലങ്കയിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജിയോളജിക്കൽ സർവേ ആന്റ് മൈൻ ബ്യൂറോ അറിയിച്ചു.
ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ നിന്ന് 1,295 കി.മീ അകലെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
30 മിനുട്ടിനുശേഷം ലഡാക്കിലും 4.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായി .